സിപിഎം.പ്രവർത്തകൻ കെ.ഹരിദാസനെ വധിച്ച കേസിലെ പ്രതിയെ അന്വേഷിച്ച് മടങ്ങുകയായിരുന്ന പോലീസ് ജീപ്പിനുനേരേ ബോംബേറ്

Must Read

സിപിഎം.പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ.ഹരിദാസനെ വധിച്ച കേസിലെ പ്രതിയെ അന്വേഷിച്ച് മടങ്ങുകയായിരുന്ന ന്യൂമാഹി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ജീപ്പിനുനേരേ ബോംബേറ്. ചാലക്കര മൈദക്കമ്പനിക്ക് സമീപം ബുധനാഴ്ച രാത്രി 11-നാണ് സംഭവം. കേസിൽ പിടികിട്ടാനുള്ള ചാലക്കര വരപ്രത്ത് കാവിനടുത്ത മീത്തലെ കേളോത്ത് വീട്ടിൽ ദീപക് എന്ന ഡ്രാഗൺ ദീപു (30)വിന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങുകയായിരുന്നു പോലീസ്.

സ്ഫോടനം പ്രദേശത്തെ നടുക്കി. ന്യൂമാഹി എസ്.ഐ. ടി.എം.വിപിനും സംഘവുമാണ് ജീപ്പിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. സ്ഫോടനം നടന്ന ഉടനെ പോലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ബോംബെറിഞ്ഞ സംഘം രക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ട് ന്യൂമാഹി പഞ്ചായത്തിന്റെയും മാഹിയുടെയും അതിർത്തിപ്രദേശമായ ചെമ്പ്ര, ചാലക്കര, ഈയ്യത്തുങ്കാട് ഭാഗങ്ങളിൽ മാഹി പള്ളൂർ, ന്യൂമാഹി പോലീസ് സംയുക്തമായി റെയ്ഡ് നടത്തി.

കേസിലെ മൂന്നാംപ്രതിയാണ് ദീപക്. നാലാംപ്രതി ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട് പുത്തൻപുരയിൽ പുണർത’ത്തിൽ നിഖിൽ എൻ. നമ്പ്യാറും (27) ഒളിവിലാണ്. ഹരിദാസനെ ഇരുവരും വെട്ടിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കോടിയേരിയുടെ ഭൗതികശരീരം ജന്മനാട്ടിൽ; ഇന്ന് സംസ്കാരം

കണ്ണൂ‍ർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം ഇന്ന് ഉച്ചക്ക് കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ...

More Articles Like This