2024ൽ വിജയം ആവർത്തിക്കാൻ ബിജെപി; പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
98

2024ൽ ലോക്‌സഭാ വിജയം ആവർത്തിക്കാൻ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി, തുടക്കമെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ രാജ്യവ്യാപകമായി 120 യാത്രകൾ നടത്തും. ഡിസംബർ അഞ്ചിന് പ്രഥമ റാലി ഉത്തരാഖണ്ഡിൽ നിന്ന് ആരംഭിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്‌തു. എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുന്ന നദ്ദ ബൂത്ത് ലെവൽ പ്രവർത്തകരുമായി സംവദിക്കും, ബിജെപിക്ക് ശക്തിയില്ലാത്ത ഇടങ്ങൾ പിടിച്ചടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യും.

പശ്ചിമ ബംഗാൾ, കേരളം, ആസാം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഉത്തരാഖണ്ഡിന് ശേഷം നദ്ദ ഈ സംസ്ഥാനങ്ങൾ സന്ദർശിക്കും. വലിയ സംസ്ഥാനങ്ങളിൽ മൂന്ന് ദിവസവും ചെറിയ സംസ്ഥാനങ്ങളിൽ രണ്ട് ദിവസവും അദ്ദേഹം ക്യാമ്പ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here