ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് മുന്‍ വിജിലന്‍സ് ഡയറക്ടർ വിന്‍സന്‍ എം. പോള്‍

0
31

ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ വിവരാവകാശ കമ്മീഷണറും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ വിന്‍സന്‍ എം. പോള്‍. കേസ് എഴുതി തള്ളാന്‍ താന്‍ എവിടെയും പറഞ്ഞിട്ടില്ല. ചെയ്ത ജോലികളില്‍ പൂര്‍ണ തൃപ്തനാണെന്നും സ്ഥാനമൊഴിയുന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം.പോള്‍ പറഞ്ഞു. വിജിലന്‍സ് ഡയറക്ടറായിരിക്കെ വന്ന ബാര്‍ കോഴക്കേസില്‍ തെളിവുകള്‍ ഇല്ലെന്ന നിപാടില്‍ ഉറച്ചു നില്‍ക്കുന്നു. അന്നു വന്ന ഫയലുകള്‍ പൂര്‍ണമായും പരിശോധിച്ചതാണ്. കേസ് എഴുതി തള്ളാന്‍ താന്‍ എവിടെയും പറഞ്ഞിട്ടില്ല. ന്യൂനതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുക്കാനാണ് പറഞ്ഞതെന്നും വിന്‍സന്‍ എം പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here