More

    യു.എ.ഇ, ബഹ്‌റിന്‍ രാജ്യങ്ങള്‍ ഇസ്രഈലുമായി നടത്തിയ ഉടമ്പടി; അറബ് ലീഗുമായുള്ള ബന്ധം പുനപരിശോധിക്കാനൊരുങ്ങി ഫലസ്തീന്‍

    Latest News

    ഡൽഹിയുടെ ബാറ്റിംഗ് പൂർത്തിയായി, 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ്

    ഐപിഎല്ലിലെ രണ്ടാം മാച്ചിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് പൂർത്തിയാക്കി, എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് ഡൽഹി സ്കോർ ചെയ്തത്. മാർക്കസ് സ്റ്റോണിസ്...

    ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി; 7 കോടി 56 ലക്ഷം രൂപ ലഭിക്കുക കൊച്ചി കടവന്ത്രയിലെ 24കാരൻ അനന്തുവിന്

    ഓണം ബമ്പർ അടിച്ചയാളെ കണ്ടെത്തി. കൊച്ചി കടവന്ത്രയിൽ ദേവസ്വം വകുപ്പ് ജീവനക്കാരനായ അനന്തുവെന്ന 24കാരനാണ് ആ മഹാഭാഗ്യവാൻ. ടിബി 173964 എന്ന ടിക്കറ്റിനാണ്...

    കഞ്ചാവ് കടത്തുകാരെന്ന് ആരോപിച്ച് യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു, ആളുമാറിയെന്ന് മനസിലായപ്പോൾ വിദഗ്‌ദമായി കടന്ന് കളഞ്ഞു

    കഞ്ചാവ് കടത്തുകാരെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു, ആളു മാറിയെന്ന് മനസിലായപ്പോൾ ഇരുവരെയും ഉപേക്ഷിച്ച് അതിവിദഗ്ദമായി കടന്ന് കളഞ്ഞു....

    അറബ് ലീഗുമായുള്ള തങ്ങളുടെ ബന്ധം പുനപരിശോധിക്കാനൊരുങ്ങി ഫലസ്തീന്‍. ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതെയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രഈലുമായി സമാധാന ഉടമ്പടി സാധ്യമാക്കിയതിനു പിന്നാലെയാണ് ഫലസ്തീന്റെ നീക്കം. അറബ് നിഷ്‌ക്രിയത്വത്തിന്റെ പ്രതീകമായി അറബ് ലീഗ് മാറിയെന്ന് തിങ്കളാഴ്ച നടന്ന പ്രതിവാര മന്ത്രി സഭാ യോഗത്തില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി ആരോപിച്ചു. കഴിഞ്ഞ ആഴ്ച നടന്ന അറബ് ലീഗ് കൂടിക്കാഴ്ചയില്‍ യു.എ.ഇ- ഇസ്രഈല്‍ അനുനയത്തെ അപലപിക്കണമെന്ന ഫലസ്തീന്‍ ആവശ്യം നടന്നിരുന്നില്ല. ഇതിനു പുറമെ ഈ യോഗത്തിനു തൊട്ടു പിന്നാലെ ബഹ്‌റിനും ഇസ്രഈലുമായി ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായി. ഇതു കൂടി പരിഗണിച്ചാണ് ഫലസ്തീന്റെ നീക്കം.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -