കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

Must Read

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് പറഞ്ഞു.

അതേസമയം, സിസാ തോമസിനെ ഗവർണർ നിയമിച്ചതിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. അത്തരം സമയങ്ങളിൽ മറ്റേതെങ്കിലും സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കോ പ്രോ-വൈസ് ചാൻസലർമാർക്കോ ഉത്തരവാദിത്തം നൽകുകയാണ് പതിവെന്നാണ് സർക്കാരിന്റെ വാദം.

ആരാണ് സിസാ തോമസിന്‍റെ പേര് ശുപാർശ ചെയ്തതെന്ന് കോടതി കഴിഞ്ഞ ദിവസം പലതവണ ഗവർണറോട് ചോദിച്ചിരുന്നു. എന്നാൽ, സർക്കാർ നാമനിർദ്ദേശം ചെയ്തവർ യോഗ്യരല്ലാത്തവ‍ർ ആയതിനാലാണ് സ്വന്തം നിലയിൽ കണ്ടെത്തിയതെന്ന് ഗവർണർ മറുപടി നൽകിയത്.

Latest News

തുര്‍ക്കി ഭൂകമ്പം; ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രം

ന്യൂഡല്‍ഹി: തുർക്കിയിൽ ജോലിസംബന്ധമായി എത്തിയ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രസര്‍ക്കാര്‍. തുർക്കിയിൽ പതിനായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഒരു ഇന്ത്യൻ...

More Articles Like This