കർണാടകയിൽ വീണ്ടും ചോരക്കളി മംഗളൂരിൽ യുവാവിനെ വെട്ടിക്കൊന്നു

Must Read

മംഗളൂറു:കർണാടക മംഗ്ലളൂരിൽ യുവാവിനെ വെട്ടിക്കൊന്നു. സുറത്ത്കൽ മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിൽ(21)ആണ് കൊല്ലപ്പെട്ടത്. ടെക്സ്റ്റൈൽ കടയ്ക്കു പുറത്തു നിൽക്കുകയായിരുന്ന ഫാസിലിനെ നാലംഗ അക്രമിസംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാറിന്‍റെ വസതി സന്ദർശിക്കാനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലയിലെത്തിയ സമയത്തായിരുന്നു സംഭവം.

കടയ്ക്കു പുറത്ത് നാട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഫാസിലിനെ പിറകിലൂടെ എത്തിയ സംഘം ക്രൂരമായി മർദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സര്‍ക്കാര്‍ കുറച്ചുകൂടി മെച്ചപ്പെടണമെന്ന് സിപിഐ; പൊലീസ്, ആരോഗ്യം വകുപ്പുകൾക്ക് വിമർശനം

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നത് സി.പി.ഐ പരസ്യമായി സമ്മതിച്ചു. കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും എല്ലാ കാര്യങ്ങളിലും എല്ലാവരും തൃപ്തരല്ലെന്നും അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ്...

More Articles Like This