ആന്ധ്രാ പ്രദേശ് പിടിമുറുക്കാൻ എൻ ഡി എ നീക്കമോ: ജഗന്‍മോഗന്‍ റെഡ്ഡി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി; പ്രതികരിച്ച് ബി.ജെ.പി

0
223

ന്യൂദല്‍ഹി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്‍.ഡി.എയിലേക്കെന്ന വാദം ബി.ജെ.പി നിരസിച്ചു. അത്തരമൊരു നീക്കം ഇരുവര്‍ക്കുമിടയില്‍ ഇല്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. തിങ്കളാഴ്ച ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായ ജഗന്‍മോഗന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്‍.ഡി.എയിലേക്കോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി ഈ വാദം നിരസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സെപ്തംബര്‍ 24 ന് ജഗന്‍മോഹന്‍ റെഡ്ഡി ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടിരുന്നു.ഈ സാഹചര്യത്തില്‍ എന്‍.ഡി.എയുടെ ഭാഗമായി റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവായ രാംദാസ് അത്തേവാല തങ്ങള്‍ പുതിയ ആളുകളെ സഖ്യത്തിലേക്ക് ക്ഷണിക്കുന്നെന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് ജഗന്‍മോഹന്‍ റെഡ്ഡിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വഴിവെച്ചത്.

രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ല പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ബി.ജെ.പിയുടെ ആന്ധ്രാ പ്രദേശ് ദേശീയ സെക്രട്ടറി സുനില്‍ ദിയോദാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here