More

    വിമാന സര്‍വ്വീസ് മെയ് മധ്യത്തോടെ ഭാഗികമായി പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

    Latest News

    വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ...

    കേരളസഭക്ക് വന്ന മുതലാളിമാര്‍ക്ക് ഭക്ഷണത്തിന് മാത്രം 4,850 രൂപ ചെലവഴിച്ച സര്‍ക്കാര്‍ സ്വന്തം നാട്ടില്‍ കൂടണയാന്‍ എത്തുന്ന സാധാരണ മലയാളികള്‍ക്ക് ഒറ്റ പൈസ ചിലവാക്കില്ല പോലും ക്വാറന്റീൻ വിവാദത്തിൽ സർക്കാറിനെതിരെ വിടി ബൽറാം

    തിരുവനന്തപുരം: നാട്ടിലെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ക്രൂരതയെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണവുമായി അദ്ദേഹം എത്തിയത്. ലോക...

    കുടിയേറ്റ തൊഴിലാളികള്‍ക്കു യാത്രാസൗകര്യം, ഭക്ഷണം, താമസം എന്നിവ സൗജന്യമായി സര്‍ക്കാറുകള്‍ നൽകണം: സുപ്രീംകോടതി

    ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്കു സര്‍ക്കാരുകള്‍ യാത്രാസൗകര്യം, ഭക്ഷണം, താമസം എന്നിവ സൗജന്യമായി നല്‍കണമെന്നു സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍...

    ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച വിമാന സര്‍വ്വീസ് മെയ് മധ്യത്തോടെ ഭാഗികമായി പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. സര്‍വീസുകള്‍ പുനരാരംഭിക്കേണ്ടതു സംബന്ധിച്ച്‌​ എയര്‍ഇന്ത്യ ​ൈപലറ്റുമാരോടും മറ്റ്​ ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്​.

    ആഭ്യന്തര-അന്താരാഷ്​​ട്ര സര്‍വീസുകള്‍ പുനഃസ്​ഥാപിക്കാന്‍ ആവശ്യമായ ജീവനക്കാരുടെ ലഭ്യതയും സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ കുറിച്ചുമാണ്​ എയര്‍ഇന്ത്യ അധികൃതര്‍ വിശദീകരണം തേടിയത്​.
    ആഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കായി ഗതാഗത സുരക്ഷാ പാസുകള്‍ക്കായി എയര്‍ ഇന്ത്യ ശ്രമങ്ങള്‍ തുടങ്ങി. എയര്‍ ഇന്ത്യയിലെ ആഭ്യന്തര ആശയവിനിമയങ്ങളെ ഉദ്ധരിച്ച്‌ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    അടുത്തിടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോ​ട്​ ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച്‌​ 25 മുതലാണ്​ എയര്‍ഇന്ത്യ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചത്​. ഇത്​ മെയ്​ മൂന്നുവരെ തുടരാനാണ്​ തീരുമാനം.

    ലോക്ക്ഡൗണിന് ശേഷം മെയ് മധ്യത്തോടെ 25% മുതല്‍ 30% വരെ സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് കാബിന്‍ ക്രൂ, പൈലറ്റുമാര്‍ എന്നിവരുടെ കണക്കുകള്‍ ഉറപ്പു വരുത്താന്‍ ഓപ്പറേഷന്‍ സ്റ്റാഫുകള്‍ക്കയച്ച കത്തില്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു.
    ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -