18 ദിവസത്തിന് ശേഷം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയിൽ വീണ്ടും വർദ്ധനവ്

0
57

ന്യൂഡൽഹി:രാജ്യത്ത് 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചു. മെട്രോ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 12 പൈസ മുതൽ 15 പൈസ വരെ ഉയർത്തിയപ്പോൾ ഡീസലിന് ലിറ്ററിന് 15 പൈസ മുതൽ 18 പൈസ വരെ വർധിപ്പിച്ചു.

ഡൽഹിയിൽ 15 പൈസ വർധിച്ചതോടെ ഒരു ലിറ്റർ പെട്രോൾ വില 90.55 രൂപയായി. മുംബൈയിൽ ലിറ്ററിന് 96.95 രൂപയാണ് പെട്രോൾ വില. ചെന്നൈയിൽ ചൊവ്വാഴ്ച 12 പൈസയുടെ വർധനയുണ്ടായതോടെ ലിറ്ററിന് 92.55 രൂപയാണ് വില. കൊൽക്കത്തയിൽ 90.76 രൂപയുമാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here