ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു, കേന്ദ്രത്തെ പ്രതിരോധത്തിലാക്കാന്‍ സോണിയയും മമതയും ഒരുമിക്കുന്നു

0
231

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പുറമേ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ സഹായം തേടാനാണ് പുതിയ നീക്കം. നീറ്റ്​-ജെ.ഇ.ഇ പ്രശ്​നത്തിലാണ് കോൺഗ്രസ്​ അധ്യക്ഷ ഗാന്ധിയും പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും യോഗം വിളിച്ചത്. കോവിഡ്​ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റണമെന്നാണ്​ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയയവും ഇത്തവണ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് പ്രയോഗിക്കും. മമത ബാനർജിക്ക്​ പുറമേ ഉദ്ധവ്​ താക്കറെയും ജാർഖണ്ഡ്​ മുഖ്യമന്ത്രി സോറനേയും പിണറായി വിജയനേയും സോണിയ യോഗത്തിനായി ക്ഷണിച്ചിട്ടുണ്ട്​. അതേസമയം, ഡൽഹി മുഖ്യമന്ത്രി ക്ഷണം നിരസിച്ചതായി റിപ്പോർട്ടുകളുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here