13 വയസ്സുള്ള മകളുടെ 48കാരനയായ അച്ഛൻ അഞ്ചാമത് വിവാഹം കഴിച്ചത് 13 കാരിയെ!

0
464

മനില: വെറും പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വരന്റെ പ്രായം 48 വയസ്സ്. അതിശയം തോന്നുന്നില്ലേ ? ഇത് നമ്മുടെ നാട്ടിലൊന്നുമല്ല ,ഫിലിപ്പീന്‍സില്‍ ആണ് സംഭവം. അബ്ദുള്‍ റസാക്ക് അമ്പാട്ടുവാന്‍ എന്ന 48-കാരനാൻ വരൻ ,അഞ്ചാം വധു പതിമൂന്നുകാരിയായ അസ്നൈറ പമന്‍സാങ് മുഗ്ളിങ് .ലോകത്തിലെ ഏറ്റവുമധികം പെണ്‍കുട്ടികളെ ബാലവിവാഹം നടത്തുന്ന രാജ്യങ്ങളില്‍ യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍ ഫണ്ടിന്റെ കണക്കു പ്രകാരം 12-ാം സ്ഥാനമാണ് ഫിലിപ്പീന്‍സിനുള്ളത്.

ഇരുവരുടേയും പ്രായവ്യത്യാസം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ തെന്നെ ചർച്ചയായിരിക്കുകയാണ് . കൂടുതൽ അതിശയം എന്താണെന്ന് വച്ചാൽ പെണ്‍കുട്ടിയുടെ അതേ പ്രായത്തിലുള്ള മക്കളും ഇയാൾക്കുണ്ട് . ഒക്ടോബര്‍ 22നാണ് ഇരുവരുടേയും വിവാഹം നടന്നതെങ്കിലും ഈ അടുത്ത കാലത്താണ് വിവാഹ ദൃശ്യങ്ങള്‍ പുറത്തുവന്നത്. എല്ലാ ആഢംഭരത്തോടു കൂടിയാണ് ഇവരുടെ വിവാഹം നടന്നത്.

തനിക്കു സമയം ചിലവഴിക്കാനും കുട്ടികളുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നതിനും അവളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവളുടെ 20-ാം വയസില്‍ മാത്രമേ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകൂ എന്നും അതുവരെ ഭാര്യയെ പഠിക്കാന്‍ അയക്കുമെന്നുമാണ് വരന്‍ പറയുന്നത്.

വരൻ മാത്രല്ല ,വധുവും വളരെ സന്തോഷത്തിലാണ്. അസ്‌നൈറ ഇപ്പോൾ ഭർത്താവിന് വേണ്ടി പാചകം പഠിക്കുകയാണ് . എന്തിനാണെന്നു ചോദിച്ചാല്‍ അദ്ദേഹം എപ്പോഴും സന്തോഷവാനായിരിക്കണം എന്നാണ് അസ്‌നൈറ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here