നരിക്കാട്ടേരിയിലെ പത്താം ക്ലാസ് വിദ്യാർഥി അസീസ് മരണം: മർദിക്കുന്ന ദൃശ്യം ചിത്രീകരിച്ച ഫോൺ പിടിച്ചെടുത്തതായി വടകര എസ്.പി

Must Read

നാദാപുരം: നരിക്കാട്ടേരിയിലെ പത്താം ക്ലാസ് വിദ്യാർഥി കറ്റാറത്ത് അസീസിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിർണായഘട്ടത്തിലെന്ന് വടകര റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ്. അസീസിനെ മർദിക്കുന്ന ദൃശ്യം ചിത്രീകരിച്ച സഹോദരിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. അസീസ് മരിച്ച ദിവസം വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറെ വീണ്ടും ചോദ്യം ചെയ്യും. അസീസിന്‍റെ മരണം കൊലപാതകമാണോ എന്ന് 10 ദിവസത്തിനകം വ്യക്തമാകുമെന്നും എസ്.പി എ. ശ്രീനിവാസ് പറഞ്ഞു.

അ​സീ​സി​‍ന്‍റെ മ​ര​ണ​ത്തി​ൽ കഴിഞ്ഞ ദിവസമാണ് പു​ന​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ചത്. നേ​ര​ത്തെ കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് ആ​ത്മ​ഹ​ത്യ​യാ​യി എ​ഴു​തി​ത്ത​ള്ളി​യ കേ​സ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ റൂ​റ​ൽ എ​സ്.​പി ഉ​ത്ത​ര​വി​ട്ട​ത്.

അ​ന്വേ​ഷ​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി ഡി​വൈ.​എ​സ്.​പി ഷാ​ജു ജോ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടു​കാ​രി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മൊ​ഴി​യെ​ടു​ത്തു. വീ​ട്ടു​കാ​ർ പ​ഴ​യ മൊ​ഴി​യി​ൽ ഉ​റ​ച്ചു ​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. വി​ദേ​ശ​ത്ത് ക​ട​ന്ന സ​ഹോ​ദ​ര​ൻ സ​ഫ്​​വാ​നെ ര​ണ്ടു ദി​വ​സം മു​മ്പ് നാ​ട്ടി​ൽ എ​ത്തിച്ചി​രു​ന്നു. ഇ​യാ​ളെ​യും സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യെ​യും ശാ​സ്ത്രീ​യ​മാ​യി ചോ​ദ്യം ചെ​യ്താ​ൽ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും പ​റ​യു​ന്ന​ത്.

അ​സീ​സ് കൊ​ല്ല​പ്പെ​ടു​ന്ന ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് അ​ഞ്ചി​ന് അ​യ​ൽ​വാ​സി​യാ​യ ക​ര​യ​ത്ത് ബി​യ്യാ​ത്തു​വി​ന്‍റെ വീ​ട്ടി​ൽ നാ​ലു കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ​ നി​ന്ന് വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ലു​മ​ണി​ക്ക് കാ​ണാം എ​ന്നു ​പ​റ​ഞ്ഞാ​ണ് ഉ​ച്ച​ക്ക് കൂ​ട്ടു​കാ​രെ പി​രി​ഞ്ഞ​ത്. വീ​ട്ടി​ലെ​ത്തി 15 മി​നി​റ്റു​ക​ൾ​ക്കു ശേ​ഷം മ​ര​ണ​പ്പെ​ട്ട വി​വ​ര​മാ​ണ് അ​റി​യു​ന്ന​തെ​ന്ന് ബി​യ്യാ​ത്തു പ​റ​ഞ്ഞു. പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​യ അ​സീ​സി​ന് യാ​ത്ര​ക്കൂ​ലി​ക്കാ​വ​ശ്യ​മാ​യ പ​ണ​വും പ​ല​പ്പോ​ഴാ​യി ഇ​വ​ർ ന​ൽ​കി​യി​രു​ന്നു.

പത്താംക്ലാസ് പരീക്ഷ ഫലം വന്നാൽ ടൂറിന് പോകാനുള്ള പണം തരണമെന്ന് തന്നോട് ആവശ്യപ്പെട്ട അസീസ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇവർ ഉറപ്പിച്ചുപറഞ്ഞു. സാഹചര്യത്തെളിവുകളെല്ലാം കുടുംബത്തിന് എതിരായിട്ടും പൊലീസ് ശരിയായ അന്വേഷണം നടത്താൻ തയാറാകുന്നില്ലെന്ന് കർമസമിതി പ്രവർത്തകരും ആക്ഷേപം ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കോടിയേരിയുടെ ഭൗതികശരീരം ജന്മനാട്ടിൽ; ഇന്ന് സംസ്കാരം

കണ്ണൂ‍ർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം ഇന്ന് ഉച്ചക്ക് കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ...

More Articles Like This