More

  യൂത്ത് കോണ്‍ഗ്രസുകാരന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം; ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; പ്രകോപനം ബാങ്ക് അഴിമതി പുറത്തെത്തിച്ചത്

  Latest News

  സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും,സര്‍ക്കാരിന് നിര്‍ണായകം

  കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ...

  ഇടുക്കി രാജമലയിൽ മണ്ണിനടിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി; ഇന്ന് കണ്ടെടുത്തത് 17 മൃതദേഹങ്ങൾ, തിരച്ചിൽ തുടരുന്നു

  ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന്...

  ഗുജറാത്തിലേക്ക് മാറ്റിപ്പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല! കോൺഗ്രസ് പാളയത്തിൽ എത്തിയെന്ന് സംശയം, ഏത് വിധേനയും ഭരണം നിലനിർത്താൻ ഗെഹ്‌ലോട്ട്

  കൂറുമാറ്റം ഭയന്ന് ഗുജറാത്തിലേക്ക് മാറ്റി പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല, ഇവരെ നിഗൂഢ കേന്ദ്രങ്ങളിൽ മാറ്റി പാർപ്പിച്ചു എന്നാണ് സൂചനകൾ, ഇവർ...

  തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസുകാരന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കാലു കൊണ്ട് തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പെരുങ്കടവിള മണ്ഡലം പ്രസിഡന്റ ജയനെയാണ് ഡിസിസി ജനറൽ സെക്രട്ടറി മാരായി മുട്ടം സുരേഷ് മർദ്ദിച്ചവശനാക്കിയത്. കോൺഗ്രസ് പാറശാല നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പുനയൽ സന്തോഷും ഇയാളെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്നാണ് വിവരം.

  സുരേഷിന്റെ സഹോദരന്‍ ബാങ്ക് പ്രസിഡന്റായിരുന്ന മുന്‍ ഭരണസമിതിക്ക് നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച്‌ ജയന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. ഈ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷിന്റെ നേതൃത്വത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ജയന്‍ തയ്യാറായില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

  സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്. സുരേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായ മർദ്ദനത്തിനിരയായ ജയന്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മാരായി മുട്ടം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എംഎസ് അനിലിന്റെ സഹോദരനാണ് സുരേഷ്. പത്തുദിവസങ്ങള്‍ക്ക് മുന്‍പ് ഫെബ്രുവരി മൂന്നിനാണ് സംഭവം. മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിന് മുന്‍പില്‍ വച്ച്‌ പട്ടാപ്പകലാണ് ജയനെ സുരേഷും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ബൈക്കില്‍ എത്തിയ സംഘം ജയനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ബൈക്കില്‍ നിന്ന് ഇറങ്ങിയ സുരേഷ് ജയനെ ഇടിക്കുകയും തൊട്ടുപിന്നാലെ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കയ്യില്‍ ഉണ്ടായിരുന്ന ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് നിലത്തുവീണ് കിടന്ന ജയനെ സുരേഷ് തുടര്‍ച്ചയായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും,സര്‍ക്കാരിന് നിര്‍ണായകം

  കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ...
  - Advertisement -

  More Articles Like This

  - Advertisement -