പോലിസ് വാഹനം കണ്ട് ഭയന്നോടി കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

0
468

വേങ്ങര:രാത്രിയില്‍ റോഡരികില്‍ ഇരിക്കുന്നതിനിടെ പോലിസ് വാഹനം കടന്നു പോവുന്നത് കണ്ട് ഭയന്നോടി കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം തീണ്ടേക്കാട് സ്വദേശി പരേതനായ വാല്‍പറമ്പന്‍ അലവിയുടെ മകന്‍ വി പി അഷ്‌റഫ് (45) ആണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം. മാതാവ്: പാത്തുമ്മ. ഭാര്യ: ഹാജറ. മക്കള്‍: ഷഹാന ഷെറിന്‍, ഷഫീല നസ്രീന്‍, ഷഹനാദ്, ഷാനിദ്, മരുമകന്‍: ഫാരിസ്. സഹോദരങ്ങള്‍: അബ്ദുല്‍ റഷീദ്, സിദ്ധീഖ്, ബഷീര്‍, അസീസ്, ഇസ്മായില്‍, ഷാഫി, റിയാസ്.മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് അച്ഛനമ്പലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here