‘മുഗളന്മാര്‍ എങ്ങിനെ നമ്മുടെ നായകരാകും?’ മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര്; ഹിന്ദുത്വ വൽക്കരണവുമായി വീണ്ടും യോഗി

0
129

ആഗ്ര: ഉത്തര്‍പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ആഗ്ര നഗരത്തില്‍ പണികഴിപ്പിക്കുന്ന മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നഗര വികസന യോഗത്തിലായിരുന്നു ആദിത്യനാഥിന്റെ ഈ പ്രഖ്യാപനം. മുഗളന്‍മാര്‍ എങ്ങിനെയാണ് നമ്മുടെ നായകരാവുന്നതെന്നാണ് പേര് മാറ്റത്തിന് കാരണമായി യോഗി ചൂണ്ടിക്കാട്ടുന്നത്.
‘മുഗളന്മാര്‍ എങ്ങിനെ നമ്മുടെ നായകരാകും?’ നഗര വികസന യോഗത്തിനിടെ യോഗി ചോദിച്ചു. പാദസേവ മനോഭാവമുള്ള ഒന്നും ബി.ജെ.പി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും യോഗി പറഞ്ഞു.
‘ആഗ്രയിലെ നിര്‍മാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജിന്റെ പേരില്‍ അറിയപ്പെടും. നമ്മുടെ പുതിയ ഉത്തര്‍പ്രദേശില്‍ അടിമത്വ മനോഭാവത്തിന്റെ ചിഹ്നങ്ങള്‍ക്ക് സ്ഥാനമില്ല. ശിവജിയാണ് നമ്മുടെ ഹീറോ. ജയ് ഹിന്ദ്, ജയ് ഭാരത്’ -യോഗി ട്വീറ്റ് ചെയ്തു. മൂന്ന് വര്‍ഷത്തെ സംസ്ഥാന ഭരണത്തിനിടെ അലഹബാദ് (പ്രയാഗ് രാജ്) അടക്കം നിരവധി സ്ഥലങ്ങളുടെ പേരുകളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here