വനിതാ കോളേജിൽ ആർത്തവ പരിശോധന; അടി വസ്ത്രം അഴിപ്പിച്ചാണ് പരിശോധന ; അപമാനിക്കപ്പെട്ടത് 68 വിദ്യാർഥിനികൾ

0
248

ഗുജറാത്തിൽ വനിതാ കോജിൽ ആർത്തവ പരിശോധന. അടി വസ്ത്രം അഴിപ്പിച്ചാണ് പരിശോധന നടത്തിയത്. അപമാനിക്കപ്പെട്ടത് 68 വിദ്യാർഥിനികളാണ്. ആർത്തവമുള്ള കുട്ടികൾ അടുക്കളയിൽ കയറി എന്നാരോപിച്ചാണ് നടപടി. ഗുജറാത്തിലെ ഭുജിലെ സഹജാനന്ദ് ഗേൾസ് ഇന്സ്ടിട്യൂട്ടിലായിരുന്നു സംഭവം.

കോളേജിലേയും ഹോസ്റ്റലിലേയും അധികൃതരുടെ അറിവോടെയാണ് ഇത്തരം ഒരു പരിശോധന ഹോസ്റ്റല്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ നടന്നതെന്നും വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നു. അതേസമയം പെണ്‍കുട്ടികളുടെ അനുമതിയോടെയാണ് ഇത്തരത്തില്‍ പരിശോധന നടന്നതെന്ന വിചിത്രമായ വാദമാണ് കോളേജിന്റെ പ്രിന്‍സിപ്പല്‍ നടത്തിയിരിക്കുന്നത്. കച്ച്‌ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here