ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. സോഫ്റ്റ്വെയര് എഞ്ചിനീയറായ മൂപ്പത്തിമൂന്നുകാരി അമൃത ചന്ദ്രശേഖറിനെയാണ് ബുധനാഴ്ച ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം അവധി ആഘോഷിക്കുന്നതിനിടെയാണ് അമൃതയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി രണ്ടിന് ബംഗളൂരിലെ കെആര്‍ പുരം രാമമൂര്‍ത്തിനഗറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അമൃത അമ്മയെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അതിദാരുണമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ കറികത്തിയുമായി സഹോദരന്റെ മുറിയിലെത്തുകയും കഴുത്തില്‍ കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. അമൃതയുടെ ആക്രമണത്തില്‍നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട സഹോദരന് ഹരീഷ് (31) ?ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.