കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയിൽ മുങ്ങിമരിച്ചു

0
257

മട്ടന്നൂർ:കണ്ണൂർ മട്ടന്നൂരിൽ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയിൽ മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം അമൃതാലയത്തിൽ അമൃത (25) ആണ് നായ്കാലി പുഴയിൽ മുങ്ങി മരിച്ചത്. രാവിലെ നായ്കാലി ദുർഗാ ഭഗവതി ക്ഷേത്തിനടുത്തെ കുളക്കടവിന് സമീപമാണ് സംഭവം.

പുഴയിൽ മുങ്ങിപ്പോയ അയൽവാസിയായ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമൃത ചുഴിയിൽപ്പെടുകയായിരുന്നു. മുണ്ടേരി ഹയർസെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റന്‍റ് സി. ബാലകൃഷ്ണന്‍റെയും പാളാട് രമണിയുടെയും മകളണ് അമൃത. സഹോദരി: അനഘ.

LEAVE A REPLY

Please enter your comment!
Please enter your name here