ഭാര്യയുടെ യോഗ വീഡിയോയിൽ നഗ്നനായി പെട്ട് ഭർത്താവും; പബ്ലിസിറ്റിക്കുവേണ്ടിയെന്ന് വിമർശനം

0
390

ന്യൂയോര്‍ക്ക് (www.big14news.com): ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച യോഗ വീഡിയോയിൽ ഭർത്താവിന്റെ നഗ്ന ദൃശ്യങ്ങളും. സിഎന്‍എന്‍ അവതാരകന്‍ ക്രിസ് ക്യൂമോയുടെ ലക്ഷ്വറി വീടിന് മുന്നിലെ പൂന്തോട്ടത്തിലാണ് ഭാര്യ യോഗ വീഡിയോ ചെയ്തുകൊണ്ടിരുന്നത്. പൂന്തോട്ടത്തില്‍ നഗ്നനായി തിരിഞ്ഞു നില്‍ക്കുന്ന ക്രിസിന്റെ രൂപമാണ് വീഡിയോയില്‍ പതിഞ്ഞിരിക്കുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ പിന്‍വലിച്ചെങ്കിലും നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്.

എന്നാൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത് പബ്ലിസിറ്റിക്കുവേണ്ടി മനപൂര്‍വം വീഡിയോ പോസ്റ്റ് ചെയ്തതാണെന്നാണ്. മാത്രമല്ല വീഡിയോയുടെ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു. Thats called posing, not getting caught. എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം. കുമോ പ്രൈംടൈം എന്ന പ്രസിദ്ധമായ ഷോയുടെ അവതാരകനാണ് ക്രിസ്. ഒപ്പം ധാരാളം വിവാദങ്ങള്‍ക്കും തിരികൊളുത്തിയ അവതാരകനാണ്. ന്യൂയോര്‍ക്ക് ഗവര്‍ണറായ സ്വന്തം സഹോദരന്‍ ആന്‍ഡ്രൂ കുമോയെ പരിപാടികള്‍ക്കിയില്‍ പരിഹസിക്കുന്നതിനും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സ്വന്തം കൊറോണവൈറസ് ക്വറന്റീന്‍ ഷൂട്ടു ചെയ്തുമെല്ലാം കുമോയെ വിമര്‍ശനത്തിന് ഇരയാക്കിയിരുന്നു. അതിനൊപ്പമാണ് ഈ വീഡിയോയും.