ആരാണ് വില്ലൻ കേന്ദ്രമോ കേരളമോ പ്രവാസികളെന്താ രണ്ടാംകിട പൗരന്മാരോ ഇന്നത്തെ കെഎംസിസി ചാർട്ടേഡ് വിമാനത്തിന് അനുമതി നിഷേധിച്ചത് ആര് പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു

0
1211

റാസല്‍ഖൈമ:ആരാണ് വില്ലൻ പ്രവാസികളുടെ യാത്രക്ക് തുരങ്കം വെക്കുന്നതാര് യാത്രക്കാരുടെ ചുട്ട് പൊള്ളുന്ന വെയിലിനെയും വക വെക്കാതെ അവർ ഏഴ് മണിക്കൂർ കാത്തിരിന്നത് നാടണയാൻ വേണ്ടിയാണ് . അവരുടെ കാത്തിരിപ്പും നിങ്ങളുടെ രാഷ്ട്രീയം വിഫലമാക്കിയല്ലോ

160 യാത്രക്കാരുമായി ഇന്ന് റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനമാണ് അനുമതി നിലധിച്ചതിനെ തുടർന്ന് ‍ യാത്ര മുടങ്ങിയത്. കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വീസാണ് അധികാരികളുടെ ധാർഷ്ട്യം മൂലം മുടങ്ങിയത്. ഇതോടെ, ഉച്ചക്ക്​ രണ്ട്​ മണി മുതൽ വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാരെ രാത്രി ഒമ്പതോടെ ഹോട്ടലിലേക്ക്​ മാറ്റി.സാങ്കേതിക പ്രശ്നം ഒഴിവാക്കി ഇന്ന്​ സർവീസ്​ നടത്താൻ കഴിയുമെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും അവ്യക്തത തുടരുന്നു

ഇതോടെ ഇന്നത്തേക്ക്​ ഷെഡ്യൂൾ ചെയ്​തിരുന്ന മറ്റൊരു വിമാനം ഉൾപെടെ രണ്ട്​ വിമാനങ്ങളും ഇന്ന്​ തന്നെ സർവീസ്​ നടത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി

അതിനിടെ പ്രവാസലോകത്ത് വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നിട്ടുള്ളത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കക്ഷി രാഷ്ട്രീയ ഭേതമന്യേയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശിക്കുന്നത് നേതാക്കൾ വരുമ്പോൾ എയർപോർട്ടിൽ പൂമാലയിട്ട് സീകരിക്കാനും മുന്തിയ ഹോട്ടലുകളിൽ താമസിപ്പിക്കാനും മൽസരിക്കുന്ന പ്രവാസികളേയാണ് ഇത്തരത്തിൽ നിങ്ങൾ ബുദ്ധിമുട്ടിക്കുന്നതെന്ന് ഓർമിച്ചാൽ നന്നെന്നും പ്രവാസ ലോകത്തെ സാമൂഹ്യ പ്രവർത്തകർ ഓർമിപ്പിച്ചു

യു.എ.ഇയില്‍ നിന്നുള്ള കെ.എം.സി.സിയുടെ പ്രഥമ സര്‍വീസാണ് ‘സാങ്കേതികത’യില്‍ മുടങ്ങിയത്. ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തിൽ മണിക്കൂറോളം കാത്തിരുന്ന് നിരാശരായി മടങ്ങിയത്. വൈകുന്നേരം ആറിന് റാക് എയര്‍പോര്‍ട്ടില്‍ നിന്ന് സ്പേസ് ജെറ്റ് വിമാനം പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here