ആയിരക്കണക്കിന് പ്രവാസികളുടെ വരവിന് തുരങ്കം വെച്ചതാര്?; കെഎംസിസിയുടെ ചാർട്ടേർഡ് വിമാനങ്ങൾ കണ്ണിലെ കരടായതാർക്ക്?

0
382

പ്രവാസികളുടെ തിരിച്ച് വരവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇന്ന് ഏറെ ചൂട് പിടിച്ച് കൊണ്ടിരിക്കുന്നത്. പ്രവാസികളുടെ വരവിനെ തടയുന്ന പല നിബന്ധനകളും മുന്നോട്ട് വെച്ച് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പരസ്പരം പഴിചാരുകയാണ്. വാസ്തവത്തിൽ നാഴികയ്ക്ക് നാല്പത് വട്ടം പ്രവാസികളെ പുകഴ്ത്തി പറയനല്ലാതെ പ്രവാസികളുടെ ദുരിതങ്ങളെ പറ്റിയോ അവരുടെ നിലവിലെ ജീവിതാവസ്ഥയെ പറ്റിയോ സർക്കാർ തലങ്ങളിൽ കാര്യമായ ചർച്ചകൾ നടക്കുന്നില്ല. അല്ലെങ്കിൽ പ്രവാസികൾ തിരിച്ച് വരാൻ സർക്കാർ ആഗ്രഹിക്കുന്നില്ല എന്ന് തന്നെ പറയാം.

പ്രവാസികളുടെ വിഷമങ്ങൾ മനസിലാക്കാനും അവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനും ആത്മാർത്ഥമായി പരിശ്രമിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ കാരുണ്യ സംഘടനകൾ മാത്രമാണ്. സർക്കാരുകൾ കൈ മലർത്തുമ്പോൾ കെഎംസിസി പോലുള്ള കാരുണ്യ സംഘടനകൾ പ്രവാസികൾക്കായി അഹോരാത്രം പ്രയത്നിക്കുന്നത് അഭിനന്ദനീയമാണ്. എന്നാൽ ഇത്തരം സംഘടനകൾ പ്രവാസികൾക്കായി നടത്തുന്ന ശ്രമങ്ങളെ നിഷ്ഫലമാക്കാൻ സർക്കാർ തലങ്ങളിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനുള്ള ഒരു ഉദാഹരമാണ് കെഎംസിസിയുടെ പല ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ മുടക്കാനും സർക്കാർ തലങ്ങളിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്.

(കെഎംസിസി യുഎഇ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാർ തളങ്കരയുടെ വാക്കുകളിൽ നിന്നും)

ഗൾഫ് രാജ്യത്തെ പ്രമുഖ ജീവകാരുണ്യ സംഘടനയായ കെഎംസിസി യുഎഇ ഘടകം കോവിഡ് കാലത്ത് യുഎഇയിലെ മലയാളികൾക്കിടയിൽ ഒരു സർവേ നടത്തുകയും അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ അർഹതയുള്ള 30000 ത്തോളം മലയാളികളുടെ പട്ടിക തയാറാക്കുകയും ചെയ്തു. ഇതനുസരിച്ച് 153 ചാർട്ടേർഡ് വിമാനങ്ങൾ അനുവദിക്കാൻ കെഎംസിസി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ 120 വിമാനങ്ങൾക്കാണ് കേന്ദ്രസർക്കാർ അനുമതി നല്കിയത്. എന്നാൽ സംസ്ഥാന- കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ മൂലം നിലവിൽ 39 വിമാനങ്ങൾ ചാർട്ടേർഡ് ചെയ്യാനേ കെഎംസിസിക്കായുള്ളു.

ജൂൺ 11 ന് കെഎംസിസി റാസൽ ഖൈമയിൽ നിന്നും ഒരു ചാർട്ടേർഡ് വിമാനം ഒരുക്കിയിരുന്നു. എന്നാൽ പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തണമെന്ന സംസ്ഥാന സർക്കാരിന്റെ നിബന്ധന വന്നതോടെ ആ ചാർട്ടേർഡ് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ജൂൺ 9 ന് തന്നെ കെഎംസിസിയുടെ നേതൃത്വത്തിൽ കോവിഡ് പരിശോധന നടത്തി. 300 ദിർഹമാണ് ഒരാൾക്കുള്ള കോവിഡ് പരിശോധനയ്ക്കുള്ള ഫീസ്. അത്തരത്തിൽ 175 യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് കെഎംസിസി നടത്തി. എന്നാൽ ജൂൺ 11 ന് എയ്‌റോ സ്‌പേസിന്റെ ലാൻഡിംഗ് പെർമിഷൻ ലഭിക്കാത്തതോടെ ജൂൺ 11 ന് കെഎംസിസിയുടെ ചാർട്ടേർഡ് വിമാനത്തിന് പറക്കാനായില്ല. ഇതോടെ 48 മണിക്കൂർ കോവിഡ് പരിശോധന ഫലമുള്ള യാത്രികരുടെ പരിശോധന രേഖകളെല്ലാം നിഷ്ഫലമായി. തുടർന്ന് ജൂൺ 12 ന് സർക്കാർ നിബന്ധപ്രകാരം റാപിഡ് തെറ്റ് നടത്തിയതാണ് ആ വിമാനം കോഴിക്കോട്ടേക്ക് പറന്നത്.

എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ കോവിഡ് പരിശോധന നിർബന്ധമാണെന്ന നിബന്ധന വീണ്ടും പ്രാബല്യത്തിൽ കൊണ്ട് വന്നു. എന്നാൽ ഈ നിബന്ധന ഔദ്യോഗികമായി എംബസികളെയോ വിമാനക്കമ്പനികളെയോ അറിയിച്ചില്ല. ഔദ്യോഗിക രേഖ എംബസിക്കും വിമാനക്കമ്പനിക്കും കിട്ടാത്തതോടെ പ്രവാസികളുടെ വരവും വൈകി. സംസ്ഥാന സർക്കാരിന്റെ വ്യക്ത ഇല്ലാത്ത തീരുമാനങ്ങളും മതിയായ ജീവനക്കാരില്ലെന്ന് ചൂണ്ടി കാട്ടി എയ്‌റോ സ്പേസ് ലാൻഡിംഗ് പെർമിഷൻ നൽകാത്തതും കെഎംസിസിയുടെ വിമാനങ്ങളുടെ എണ്ണവും പ്രവാസികളുടെ വരവും നന്നേ കുറഞ്ഞു. ജൂൺ മാസത്തിൽ കെഎംസിസിയുടെ 120 വിമാനങ്ങൾ പറക്കേണ്ടിയിരുന്ന സമയത്ത് സംസ്ഥാന സർക്കാരിന്റയെയും ഐറോ സ്പേസിന്റെയും ഇത്തരം സമീപനം മൂലം ഇത് വരെ പറന്നത് 39 വിമാനങ്ങൾ മാത്രമാണ്. ഒരു പക്ഷെ ഐറോ സ്പേസും സംസ്ഥാന സർക്കാരും ഉചിതമായ തിരുമാനങ്ങൾ എടുത്തിരുന്നെങ്കിൽ കൂടുതൽ പ്രവാസികൾ നാട്ടിലെത്തിയേനെ.

കോവിഡ് പരിശോധന നടത്തണമെന്ന സംസ്ഥാന സർക്കാരിന്റെ നിബന്ധനയോട് പ്രവാസികൾ എതിരല്ല. പക്ഷെ 48 മണിക്കൂർ എന്നതാ 72 മണിക്കൂറോ അതിൽ കൂടുതലോ ഉയർത്തണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. വിമാനങ്ങൾ പറക്കുന്നതിലെ അവസാന സമയങ്ങളിലെ സാങ്കേതിക തകരാറുകൾ മൂലം പലരുടെയും 48 മണിക്കൂർ കോവിഡ് പരിശോധന ഫലം നിഷ്ഫലമാകുന്നു. പ്രതിസന്ധി ഘട്ടത്തിലും ഒരു പിസിആർ ടെസ്റ്റിനായി നടത്തുന്ന 300 ദിർഹവും അവർക്ക് നഷ്ടമാണ്.

നിലവിൽ ഒരു ടെസ്റ്റിംഗ് സെന്ററിൽ 100 പേർക്കാണ് പരിശോധന നടത്താനാവുക. സംസ്ഥാന സർക്കാറിന്റെ ഇടപെടൽ മൂലം സെന്ററുകളുടെ എണ്ണം 10 ആയി ഉയർത്തിയാൽ തന്നെ പ്രതിദിനം 1000 പേരുടെ പരിശോധന നടത്താം. അങ്ങനെയങ്കിൽ ഒന്നരലക്ഷം മലയാളികളുടെ പരിശോധന പൂർത്തിയാക്കണമെങ്കിൽ ഇനിയും മാസങ്ങൾ നീളും. കോവിഡ് മൂലം ജോലി നഷ്ടമായവരും ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്തതുമായ പ്രവാസികൾ ഈ കാലതാമസത്തിൽ എങ്ങനെ അവിടെ ജീവിക്കുമെന്നതും ഒരു ചോദ്യചിഹ്നമാണ്.

സംസ്ഥാന- കേന്ദ്ര സർക്കാരുകളും നോർക്കയും ഇടപ്പെട്ട് നയതന്ത്ര തലത്തിൽ ചർച്ചകൾ നടത്തുകയും പരിശോധന സെന്ററുകളുടെ എണ്ണം 100 ആയി ഉയർത്തുകയും ചെയ്‌താൽ കൂടുതൽ മലയാളികൾക്ക് വളരെ വേഗം നാടണയാം. കൂടാതെ 48 മണിക്കൂർ എന്ന സംസ്ഥാന സർക്കാരിന്റെ കോവിഡ് പരിശോധന ഫലം 72 മണിക്കൂറായി നീട്ടിയാലും അത് പ്രവാസികളോട് ചെയ്യുന്ന ഏറ്റവും മികച്ച തീരുമാനമാവും.


Who have withheld the arrival of the expatriates

LEAVE A REPLY

Please enter your comment!
Please enter your name here