തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളില്‍ 520 എണ്ണം എല്‍ഡിഎഫിനൊപ്പം നിലകൊണ്ടു, 368 പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്, ബിജെപി 24 പഞ്ചായത്തുകള്‍ നേടി.
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 108 എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍ 44 എണ്ണം മാത്രമാണ് യുഡിഎഫിന് കിട്ടിയത്, ബിജെപിക്ക് ഒരു ബ്ലോക്ക് പഞ്ചായത്ത് പോലും നേടാനായില്ല. ജില്ലാ പഞ്ചായത്തുകളില്‍ 10 എണ്ണം എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ 4 പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിന് കിട്ടിയത്.
മുനിസിപ്പാലിറ്റികളില്‍ 45 എണ്ണം യുഡിഎഫ് നേടിയപ്പോള്‍ 35 എണ്ണമാണ് എല്‍ഡിഎഫിന് നേടാനായത്. പന്തളം നഗരസഭ പിടിച്ചെടുത്ത ബിജെപി രണ്ട് മുനിസിപ്പാലിറ്റികള്‍ ഭരിക്കും. സംസ്ഥാനത്തെ 6 കോര്‍പറേഷനുകളില്‍ കണ്ണൂര്‍ മാത്രമാണ് യുഡിഎഫിന് നേടാനായത്, ഇവിടെ യുഡിഎഫിന് കേവലം ഭൂരിപക്ഷം നേടാന്‍ സാധിച്ചു. തിരുവനന്തപുരത്ത് എല്‍ഡിഎഫും കേവല ഭൂരിപക്ഷം നേടി. എന്നാല്‍ തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് വിമതന്റെ നിലപാട് നിര്‍ണായകമാകും.