കണ്ണ് അടച്ച് പിടിച്ചിട്ട് ഇനിയും ഉറക്കെച്ചോദിക്കണം ” രാഹുൽ ഗാന്ധി എവിടെയാണ്?; രാഹുലിനെ പരിഹസിച്ചവർക്ക് ചുട്ട മറുപടിയുമായി ഡോ നെൽസൺ ജോസഫ്

0
618

നിർണായക ഘട്ടങ്ങളിൽ രാഹുൽ ഗാന്ധി എവിടെയാണ് എന്ന ചോദ്യങ്ങളുന്നയിക്കുന്നവർക്ക് ചുട്ട മറുപടി നൽകി യുവ ഡോക്ടർ നെൽസൺ ജോസഫിന്റെ കുറിപ്പ് ഫെയിസ്ബുക്കിൽ തരംഗമായി, ഹത്രാസിലേക്കുള്ള വഴിമദ്ധ്യേ രാഹുലിനെ യുപി പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഡോക്ടറുടെ കുറിപ്പ്

ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
” രാഹുൽ ഗാന്ധി എവിടെയാണ്? “
അമേത്തിയിൽ നിന്ന് പേടിച്ചോടിയ പപ്പുമോൻ എവിടെയാണ്? വയനാട്ടിലെ പ്രധാനമന്ത്രി എവിടെയാണ്? ജനാധിപത്യത്തിൻ്റെ ലാസ്റ്റ് ബസ് എവിടെയാണ്?
അതെ, രാഹുൽ ഗാന്ധി എവിടെയാണ്?
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പൊ ഒരു വലിയ കൂട്ടം ആളുകൾ രാജ്യത്തിൻ്റെ വിരിമാറിലൂടെ കാൽനടയായി നീങ്ങിയപ്പൊ രാഹുൽ ഗാന്ധി അവരുടെ ഇടയിലേക്കിറങ്ങിച്ചെന്നിരുന്നു..
രാഹുൽ ഗാന്ധി എവിടെയാണ്?
സമ്പദ് വ്യവസ്ഥ., എക്കോണമി, കൊവിഡ് കേസുകൾ, ചൈന എല്ലാറ്റിലും ചോദ്യങ്ങളുടെ ചൂണ്ടുവിരലുയർത്തിക്കൊണ്ട് അയാൾ ഇവിടെയുണ്ടായിരുന്നു.
രാഹുൽ ഗാന്ധി എവിടെയാണ്?
കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും സംസാരിച്ചുകൊണ്ട് അയാൾ ഇവിടെയുണ്ടായിരുന്നു.
രാഹുൽ ഗാന്ധി എവിടെയാണ്?
ഒരു സാധാരണക്കാരി പെൺകുട്ടിക്ക് വേണ്ടി ചോദ്യങ്ങളുയർത്തിക്കൊണ്ട് യമുന എക്സ്പ്രസ് ഹൈവേയിലൂടി കാൽനടയായി അയാൾ നടന്നുനീങ്ങിയിരുന്നു…
അയാൾ അയാൾക്കറിയാവുന്ന ജോലി കൃത്യമായി ചെയ്തുകൊണ്ടേയിരുന്നു.
രാഹുൽ ഗാന്ധി മുൻപും വന്നിരുന്നു…ചോദ്യങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട്, സംവാദങ്ങളുയർത്തിക്കൊണ്ട്, പാവപ്പെട്ടവരെക്കുറിച്ച് പറഞ്ഞുകൊണ്ട്..അന്ന് പലരുമിങ്ങനെ രാഹുൽ ഗാന്ധിയെ വിളിച്ചിരുന്നു.
” പപ്പു “
” വയനാടിൻ്റെ പ്രധാനമന്ത്രി “
ഇന്നും വിളി തുടരുന്നു..
മറ്റാരെയും വിമർശിക്കാൻ ഭയമുള്ളവർക്ക് കോൺഗ്രസിൻ്റെ മുൻ അദ്ധ്യക്ഷനെ വിമർശിക്കാം. അയാളുടെ അമ്മയെ പരിഹസിക്കാം. ധൈര്യമായി..
മറ്റാരോടും ചോദ്യം ചോദിക്കാൻ വാ തുറക്കാൻ ഭയക്കുന്നവർക്ക് ചോദ്യം ചോദിക്കാനും വിമർശിക്കാനും അയാൾക്ക് നേരെ വിരൽ ചൂണ്ടാം, ധൈര്യമായി
കാരണം അയാളുടെ പൊളിറ്റിക്സ് പ്രതികാരമല്ല എന്ന് വിമർശിക്കുന്നവർക്ക് പോലും ഉറപ്പുള്ളതുകൊണ്ടുകൂടിയാണ് എന്ന് ഞാൻ കരുതുന്നു.
അതുകൊണ്ട് നിങ്ങൾക്ക് ആവുന്ന, അറിയാവുന്ന, ചെയ്ത് ശീലമുള്ള ആ പണിയങ്ങ് തുടര്. രാഹുൽ ഗാന്ധി അയാൾക്ക് അറിയാവുന്ന ജോലിയും തുടരും.
ഒപ്പം ആരും ഇല്ലാതിരുന്നപ്പൊഴും അയാളത് ചെയ്തിരുന്നു. ഇനി ഒപ്പം ആരും ഇല്ലെങ്കിലും അയാൾ ചെയ്തുകൊള്ളും.
കണ്ണ് അടച്ച് പിടിച്ചിട്ട് ഇനിയും ഉറക്കെച്ചോദിക്കണം
” രാഹുൽ ഗാന്ധി എവിടെയാണ്? “

LEAVE A REPLY

Please enter your comment!
Please enter your name here