More

  കരുതിയിരുന്നോ അത്ര കണ്ട് സുരക്ഷിതമൊന്നുമല്ല വാട്‌സ് ആപ്; നിങ്ങളുടെ ചാറ്റുകള്‍ മറ്റു ചിലരും കാണുന്നുണ്ട്

  Must Read

  നവംബര്‍ 1 മുതല്‍ ട്രെയിന്‍ സമയ ക്രമത്തില്‍ മാറ്റം

  കൊച്ചി: നവംബര്‍ 1 മുതല്‍ റെയില്‍വേ ചില പ്രധാന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തും. സംസ്ഥാന സര്‍ക്കാര്‍, ദക്ഷിണ...

  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാടിനോട് കേരളം

  തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി...

  ലഹരിപാര്‍ട്ടി കേസ്: ആര്യന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

  മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്ന് ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈകോടതിയില്‍...

  നേരവും കാലവും നോക്കാതെ എന്താണ് കുറിക്കുന്നതെന്നു പോലും ചിന്തിക്കാതെ വാട്‌സ് ആപ്പില്‍ ചറാപറാ സന്ദേശങ്ങള്‍ കൈമാറുന്നവരുടെ ശ്രദ്ധക്ക്. നിങ്ങള്‍ പറയുന്നതും കുറിക്കുന്നതും നിങ്ങളുദ്ദേശിക്കുന്നവര്‍ മാത്രമല്ല കാണുന്നത്. നിങ്ങള്‍ക്കറിയാത്ത ചിലര്‍ കൂടി വായിക്കുന്നുണ്ട് നിങ്ങളുടെ സന്ദേശങ്ങള്‍.

  ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പിന്റെ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ‘പ്രോപബ്ലിക്ക’ യുടേതാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ വാട്‌സ്‌ആപ്പിന്റെ മാതൃകമ്ബനിയായ ഫേസ്ബുക്ക് വായിക്കുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്.
  ‘ഓസ്റ്റിന്‍, ടെക്‌സാസ്, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫിസുകളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്ബുക്കിനായി ജോലി ചെയ്യുന്നു’പ്രോപബ്ലിക്ക പറയുന്നു.

  ആപ്ലിക്കേഷന്‍ ‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍’ ആണെന്നും ആളുകളുടെ സ്വകാര്യതക്ക് യാതൊരു വെല്ലുവിളിയും ഇല്ലെന്നുമായിരുന്നു കമ്ബനിയുടെ വാദം. വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ കമ്ബനി കാണുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആവര്‍ത്തിച്ച്‌ വ്യക്തമാക്കുകയും ചെയ്തിരുന്നു.

  തൊഴിലാളികള്‍ ചെയ്യുന്നതിതാണ്
  വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ വായിക്കാനും നിയന്ത്രിക്കാനുമായി ലോകമെമ്ബാടും ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്ബുക്ക് നിയമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പ്‌കേസുകള്‍, കുട്ടികളുടെ അശ്ലീലം, തീവ്രവാദ ഗൂഢാലോചന എന്നിവ തടയാനായി ഈ ജോലിക്കാര്‍ അല്‍ഗോരിതവും ഉള്ളടക്കവും ഉപയോഗപ്പെടുത്തുന്നതായി കമ്ബനി സമ്മതിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ ആപ്പിലെ ‘റിപ്പോര്‍ട്ട്’ ബട്ടണ്‍ അമര്‍ത്തുമ്ബോള്‍ വാട്ട്‌സ്‌ആപ്പ് ജീവനക്കാര്‍ക്ക് സ്വകാര്യ ഉള്ളടക്കം ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തലുണ്ട്. ഇത് സേവന നിബന്ധനകളുടെ ലംഘനമാണ്.

  സന്ദേശങ്ങള്‍ക്ക് പുറമെ, ഒരു ഉപയോക്താവിന്റെ വാട്ട്‌സ്‌ആപ്പ് പ്രൊഫൈല്‍, ഗ്രൂപ്പുകള്‍ എന്നിവയുടെ പേരുകളും പ്രൊഫൈല്‍ ചിത്രങ്ങള്‍, ഫോണ്‍ നമ്ബര്‍, സ്റ്റാറ്റസ് സന്ദേശം, ഫോണ്‍ ബാറ്ററി നില, ഭാഷ, ബന്ധപ്പെട്ട ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയടക്കമുള്ള എന്‍ക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങള്‍ ഈ കരാര്‍ തൊഴിലാളികള്‍ക്ക് കാണാനാകും.

  ഓരോ കരാര്‍ ജീവനക്കാരനും പ്രതിദിനം 600 പരാതികളാണ് കൈകാര്യം ചെയ്യുന്നത്. ഒരു കേസിന് ഒരു മിനിറ്റില്‍ താഴെ സമയമാണ് ലഭിക്കുക. ഒന്നുകില്‍ ഒന്നും ചെയ്യാതെയിരിക്കാം അല്ലെങ്കില്‍ കൂടുതല്‍ പരിശോധനക്കായി ഉപയോക്താവിനെ നിരീക്ഷണത്തില്‍ വെക്കാം അതുമല്ലെങ്കില്‍ അക്കൗണ്ട് നിരോധിക്കാം.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Latest News

  നവംബര്‍ 1 മുതല്‍ ട്രെയിന്‍ സമയ ക്രമത്തില്‍ മാറ്റം

  കൊച്ചി: നവംബര്‍ 1 മുതല്‍ റെയില്‍വേ ചില പ്രധാന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തും. സംസ്ഥാന സര്‍ക്കാര്‍, ദക്ഷിണ...

  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാടിനോട് കേരളം

  തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

  ലഹരിപാര്‍ട്ടി കേസ്: ആര്യന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

  മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്ന് ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈകോടതിയില്‍ നാളെയും വാദം തുടരും. നാളെ ഉച്ചക്ക്...

  അനിശ്ചിതകാല ബസ് സമരം; സര്‍ക്കാര്‍ നാളെ ചര്‍ച്ച ചെയ്യും: ഗതാഗത മന്ത്രി ആന്റണി രാജു

  തിരുവനന്തപുരം: ബസുടമകളുടെ അനിശ്ചിതകാല സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്. ബസ്സുടമ സംയുക്ത സമിതിയാണ്...

  സംസ്ഥാനത്ത് ഇന്ന് 7163 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 90 മരണം റിപോർട്ട് ചെയ്തു

  കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427,...

  More Articles Like This

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications