കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയത്തിന്റെ കീഴിൽ അനുവദിച്ച പശ്ചിമഘട്ട മേഖല ഓഫീസുകളിൽ കേരളത്തിന് അവഗണന, പശ്ചിമഘട്ടത്തിന്റെ പ്രധാനഭാഗം കേരളത്തിലായിട്ടും കേരളത്തിന് ഓഫീസ് അനുവദിക്കാത്തത് പ്രതിഷേധത്തിന് വഴിമരുന്നിട്ടിട്ടുണ്ട്. ഇതോടെ ബെംഗളൂരുവിലെ മേഖല ഓഫീസ് ആയിരിക്കും കേരളത്തിന്റെ ചുമതല വഹിക്കുക എന്ന് വ്യക്തമായി. കേരളം, കര്‍ണാടക, ഗോവ, ലക്ഷദ്വീപ് മേഖലകളാണ് ബെംഗളൂരു ഓഫീസിന്റെ കീഴില്‍ വരിക. കേരളത്തിന് മേഖല ഓഫീസ് അനുവദിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.