‘തദ്ദേശ തിരെഞ്ഞെടുപ്പിൽ യുഡിഎഫുമായി നീക്കുപോക്കുണ്ടാകും’; വെല്‍ഫെയര്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി

0
133

യു ഡി എഫുമായി തദ്ദേശ തിരെഞ്ഞെടുപ്പിൽ നീക്കുപോക്കുണ്ടാകുമെന്ന് വെൽഫയർ പാർട്ടി. യുഡിഫുമായി നീക്കുപോക്ക് മാത്രമാണുള്ളതെന്നും അതിനെ സഖ്യമായോ മുന്നണി പ്രവേശമായോ വ്യാഖ്യാനിക്കേണ്ടതില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. നീക്കുപോക്ക് ചര്‍ച്ചകള്‍ പ്രാദേശിക തലത്തില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫുമായി ധാരണയുള്ള തദ്ദേശഭരണസ്ഥാപനങ്ങളില്‍ മുന്നണിയായും അല്ലാത്ത സ്ഥലങ്ങളില്‍ ഒറ്റയ്ക്കും മത്സരരംഗത്തേക്കിറങ്ങാനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനം. യുഡിഎഫുമായി തദ്ദേശ തെരഞ്ഞെടുപ്പിനായി മാത്രമുള്ള ധാരണയാണ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമാകും പരിഗണിക്കുകയെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കി.

കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സിപിഐഎം നേതാക്കളുമായാണ് ചര്‍ച്ച നടത്തിയതും ധാരണയുണ്ടാക്കിയതും. എന്നാല്‍ ഇപ്പോള്‍ സിപിഐഎം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ തീവ്രവാദം ആരോപിക്കുന്നു. അത് അവരുടെ മൃദുഹിന്ദുത്വ നിലപാടാണ് സൂചിപ്പിക്കുന്നത്. അഴിമതിക്കാരെന്ന് പറഞ്ഞവരെ കൂടെക്കൂട്ടുന്നു. കൂടെക്കൂട്ടിയവരെ തീവ്രവാദികളെന്ന് ആരോപിക്കുന്നു. സത്യസന്ധരായ നിലപാട് സ്വീകരിക്കുന്നവരല്ല സിപിഐഎം. ഹമീദ് വാണിയമ്പലം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here