മരം വീടിന് മുകളില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം: അച്ഛന് പരിക്ക്

0
113

വയനാട്: തവിഞ്ഞാല്‍ വാളാട് വീടിന് മുകളില്‍ മരം വീണ് വയനാട്ടില്‍ ആറ് വയസുകാരി മരിച്ചു. തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ ബാബുവിനും പരുക്കേറ്റു. കുട്ടിയുമായി ബാബു വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ മരം വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.

കനത്ത മഴയിലാണ് വീടിന് മുകളിലേക്ക് മരം വീണത്. അപകടത്തില്‍ ബാബുവിന്റെ ഒരു കാല്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. ശക്തമായ കാറ്റിലാണ് മരം വീണത്. വീടിനകത്ത് ഉറങ്ങുകയായിരുന്നു ജ്യോതിക. ഇന്നലെ രാത്രിയോടെയാണ് സംഭവം. പരുക്കേറ്റ ബാബു ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here