രാഹുല്‍ ഗാന്ധി എം.പിയുടെ പരിപാടിക്ക് ജില്ലാ കളക്ടര്‍ വയനാട്ടില്‍ അനുമതി നിഷേധിച്ചു; കളക്ടറേറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം

0
69

രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി പങ്കെടുക്കുന്ന ചടങ്ങിന് അനുമതി നിഷേധിച്ച് ജില്ലാ കളക്ടര്‍. സ്‌കൂള്‍ കെട്ടിട ഉദ്ഘാടന പരിപാടിക്കാണ് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതിന് ശേഷം അനുമതി നിഷേധിച്ചത്.
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ അനുമതി വാങ്ങാതെയാണ് സംഘാടകര്‍ ഉദ്ഘാടന പരിപാടിയുമായി മുന്നോട്ട് പോയത് എന്നതിനാലാണ് അനുമതി നിഷേധിക്കേണ്ടി വന്നതെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സര്‍ക്കാരിന്റെ രാഷ്ട്രീയക്കളിയാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നത്. ഇതില്‍ 60 ശതമാനം ഫണ്ട് കേന്ദ്ര സര്‍ക്കാരും, 40 ശതമാനം ഫണ്ട് സംസ്ഥാന സര്‍ക്കാരുമാണ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here