ആമിര്‍ ഖാൻ ‘അസഹിഷ്ണുത സംഘം’, ഞാൻ ആരാധിക്കുന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ സവര്‍ക്കര്‍ജിയെപ്പോലെ ജയിലേക്ക് പോകാന്‍ കാത്തിരിക്കുന്നു: കങ്കണ

0
296

വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ മുംബൈ കോടതി തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയ്‌ക്കെതിരെ പ്രതികരണവുമായി നടി കങ്കണ റണൗത്. തനിക്കെതിരെയെടുക്കുന്ന നടപടികളെ സവര്‍ക്കറോടും ഝാന്‍സി റാണിയോടും താരതമ്യപ്പെടുത്തിയാണ് താരത്തിന്റെ ട്വിറ്ററിലെ പ്രതികരണം. താന്‍ ആരാധിക്കുന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ സവര്‍ക്കറിനെ പോലെ ജയിലേക്ക് പോകാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു കങ്കണയുടെ ആദ്യ ട്വീറ്റ്. പിന്നാലെ ആമിര്‍ ഖാനെ ടാഗ് ചെയ്ത് പോസ്റ്റുചെയ്ത മറ്റൊരു ട്വീറ്റില്‍ നടനെ വിമര്‍ശിച്ചു.

രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് നിരന്തരം പരാതിപ്പെടുന്ന ആമിര്‍ ഖാനടക്കമുള്ള ‘അസഹിഷ്ണുത സംഘം’ തനിക്കെതിരെ ഉണ്ടാകുന്ന നടപടികളെ അവഗണിക്കുന്നെന്നായിരുന്നു അടുത്ത ട്വീറ്റിലെ വിമര്‍ശനം. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് അമിര്‍ ഖാന്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here