ഇന്ത്യയിലെ മികവുറ്റ എംഎൽഎമാരെ കണ്ടെത്താൻ ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് നടത്തിയ സർവേ ഫലം പുറത്തു വിട്ടു. കേരളത്തിൽ നിന്ന് തൃത്താലയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ വിടി ബൽറാം മാത്രമാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. ബാസിഗർ എന്ന കാറ്റഗറിയിലാണ് വിടി ബൽറാം എംഎൽഎയെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാസിഗർ എന്ന ഹിന്ദി വാക്കിനർത്ഥം മായാജാലക്കാരൻ എന്നാണ്.
ജനകീയത, പ്രവർത്തന മികവ്, നിയമസഭയിലെ ഇടപെടലുകൾ, നിയമസഭയിൽ അവതരിപ്പിച്ച ബില്ലുകൾ, ചോദിച്ച ചോദ്യങ്ങൾ, എംഎൽഎ ഫണ്ട് ചിലവഴിച്ചത്, പത്ര റിപ്പോർട്ടുകൾ, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടൽ ഇങ്ങനെ പലവിധ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് എംഎൽഎമാരെ തിരഞ്ഞെടുക്കുന്നത്. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ഒഴിവാക്കിയാണ് സർവേ നടത്തിയിരിക്കുന്നത്.