“കള്ള് കച്ചവടക്കാരന് ഇടയ്ക്കിടെ ഉണ്ടാവുന്ന വെളിപാടുകൾ മാത്രമേ പിണറായി വിജയൻ അന്വേഷിക്കുകയുള്ളൂ; ബാർ കോഴക്കേസ് കുത്തിപ്പൊക്കാനുള്ള സർക്കാർ നീക്കത്തെ വിമർശിച്ച് വി ടി ബൽറാം

0
7

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോളിളക്കം സൃഷ്‌ടിച്ച ബാർ കോഴക്കേസ് കുത്തിപ്പൊക്കാനുള്ള സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് വി ടി ബൽറാം എംഎൽഎ, കള്ള് കച്ചവടക്കാരന് ഇടയ്ക്കിടെ ഉണ്ടാവുന്ന വെളിപാടുകൾ മാത്രമേ പിണറായി വിജയൻ അന്വേഷി.ക്കുകയുള്ളൂ എന്ന് ബൽറാം കുറ്റപ്പെടുത്തി. സ്വന്തം ഓഫീസിൽ നടക്കുന്ന മാഫിയ ഇടപാടുകൾ അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ലെന്നും ബൽറാം കുറ്റപ്പെടുത്തി.

വിടി ബൽറാം എംഎൽഎയുടെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കള്ളു കച്ചവടക്കാരന് ഇടക്കിടക്ക് ഉണ്ടാവുന്ന വെളിപാടുകൾ മാത്രമേ പിണറായി വിജയൻ അന്വേഷിക്കൂ. സ്വന്തം ഓഫീസിലെ അധോലോക മാഫിയാ പ്രവർത്തനങ്ങളും മന്ത്രിമാരുടെ കോടികളുടെ കള്ളപ്പണ ഇടപാടുകളും അന്വേഷിക്കാൻ സംസ്ഥാന വിജിലൻസിന് താത്പര്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here