വൊഡാഫോണുമായുള്ള 20000 കോടിയുടെ നികുതി കേസ് കേന്ദ്ര സർക്കാർ തോറ്റു;4000 കോടി രൂപ കമ്പനിക്ക് നഷ്ടപരിഹാരമായി നൽകണം

0
501

വൊഡാഫോണുമായുള്ള 20000 കോടി രൂപ നികുതി കുടിശികയുടെ കേസ് കേന്ദ്ര സർക്കാർ തോറ്റു, നികുതിയും പിഴയും ഈടാക്കരുതെന്ന് പറഞ്ഞതിന് പിന്നാലെ കമ്പനിക്ക് നഷ്ടപരിഹാരമായി 4000 കോടി രൂപ നൽകാനും കോടതി ഉത്തരവിട്ടു. വോഡഫോണിനു മേല്‍ നികുതി ബാധ്യതയും പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതര്‍ലന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാര്‍ ലംഘിക്കുന്നതാണെന്ന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ കോടതി വിധിച്ചു, വൊഡാഫോണിൽ നിന്ന് കുടിശിക തേടുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. ഭീമമായ നികുതി കുടിശിക മൂലം പ്രതിസന്ധിയിലായിരുന്ന കമ്പനിക്ക് കോടതി വിധി ഊർജം പകരും.

പ്രതിസന്ധി തരണം ചെയ്യാൻ ഐഡിയയും വൊഡാഫോണും ഇപ്പോൾ യോജിച്ചാണ് പ്രവർത്തിക്കുന്നത്. ജിയോയുടെ കടന്ന് വരവോട് കൂടി മറ്റ് ടെലികോം ദാതാക്കൾ പ്രതിസന്ധിയിലായിരുന്നു,എയർടെലിന് മാത്രമാണ് പിടിച്ച് നിൽക്കാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here