More

    വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് ; ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ലെന്ന് റിഫയുടെ കുടുംബം

    Must Read

    ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്.മാർച്ചിൽ ദുബായിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ മൃതദേഹം കുടുംബത്തിന്റെ ആവശ്യപ്രകാശം പോസ്റ്റുമാർട്ടം ചെയ്തിരുന്നു.റിഫയുടെ കുടുംബം ഭർത്താവ് മെഹ്‌നാസിനെതിരെ ചില ആരോപണങ്ങളും പരാതികളും ഉന്നയിച്ചതോടെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്.

    കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ വ്ളോഗര്‍ റിഫ തൂങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫ മെഹ്നുവിന്‍റെ കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവെക്കുന്നതാണ് പോസ്റ്റ് മോട്ടത്തിലെ കണ്ടെത്തല്‍. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും രിഫയുടെ പിതാവ് പ്രതികരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here