ന്യൂഡല്‍ഹി: അക്രമം ഒന്നിനും പരിഹാരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അതിന്റെ നഷ്ടം നമ്മുടെ രാജ്യത്തിന് മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശവികാരം മാനിച്ച് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന റാലി സംഘര്‍ഷഭരിതമായതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.