വിജയ് സേതുപതി ഫാന്‍സ് അസോസിയേഷൻ പ്രസിഡന്റിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; കൊന്നത് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും സംഘവും

0
278

സ്ഥാനത്തര്‍ക്കത്തെത്തുടര്‍ന്ന് പുതുച്ചേരി വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി. അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും സംഘവും നടുറോഡിലിട്ട് കൊല്ലുകയായിരുന്നു.അസോസിയേഷന്‍ പ്രസിഡന്റും പെയിന്ററുമായ ആര്‍ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞ് മടങ്ങിവരുകയായിരുന്ന മണികണ്ഠനെ നാലംഗസംഘം വളഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

മണികണ്ഠന്റേയും രാജശേഖറിന്റേയും നേതൃത്വത്തിലാണ് നടന്‍ വിജയ് സേതുപതിയ്ക്ക് പുതുച്ചേരിയില്‍ ഫാന്‍സ്അസോസിയേഷന് രൂപം നല്‍കുന്നത്. മണികണ്ഠന്റെ ബന്ധു കൂടിയാണ് രാജശേഖര്‍. ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് അധികാരം കൈമാറണമെന്ന മുന്‍ സെക്രട്ടറി രാജശേഖറിന്റെ ആവശ്യം മണികണ്ഠന്‍ അംഗീകരിക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. അധികാരത്തര്‍ക്കം പരിഹരിക്കാന്‍ ഇരുകൂട്ടരുടേയും സുഹൃത്തുക്കളുടെ മധ്യസ്ഥതതയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
ആറ് മാസം കഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം കൊമാറാമെന്ന് വ്യവസ്ഥ മണികണ്ഠന്‍ പാലിച്ചില്ലെന്ന് ആരോപിച്ചുകൊണ്ടായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here