സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ചെയ്ത അശ്ലീല വ്‌ലോഗര്‍ വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു

0
163

തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ചെയ്ത അശ്ലീല വ്‌ലോഗര്‍ വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു. ഇതോടെ ഇയാള്‍ ചെയ്ത എല്ലാ വീഡിയോകളും കൂടി നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത വിജയ് പി നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. യുട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ 67, 67 (a) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വിജയ് പി നായര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിജയുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളതിനാല്‍ ഉടന്‍ അറസ്റ്റുണ്ടാവില്ല. സൈക്കോളജിസ്റ്റാണെന്ന വ്യാജേനയായിരുന്നു യൂട്യൂബിലൂടെ ഇയാള്‍ സ്ത്രീകളെ അധിക്ഷേപിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here