ഭാഗ്യലക്ഷ്മിയും കൂട്ടാളികളുമെത്തിയത് മോഷ്ടിക്കാനെന്ന് വിജയ് പി നായര്‍ കോടതിയില്‍

0
104

സ്ത്രീകളെ അപമാനിച്ച് വീഡിയോകള്‍ നിര്‍മ്മിച്ച യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും ശ്രീലക്ഷ്മി അറയ്ക്കലിന്റെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. അനുവാദം ഇല്ലാതെ തന്റെ മുറിയില്‍ എത്തി മൂവരും അക്രമം നടത്തുകയായിരുന്നെന്ന് വിജയ് പി നായര്‍ കോടതിയില്‍ പറഞ്ഞു.

മോഷണശ്രമത്തോടെയാണ് മൂവരും എത്തിയത്. നിയമം കൈയ്യിലെടുക്കാന്‍ ഇവര്‍ക്ക് അവകാശം ഇല്ലെന്നും വിജയ് പി നായര്‍ പറഞ്ഞു. മുറിയിലെ ദൃശ്യങ്ങള്‍ വിജയ് പി നായര്‍ കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here