കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. ഇന്നലെ പോകേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കുകയായിരുന്നു. വിമാനത്താവളത്തിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതോടെ നൂറ് കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്.
വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ 101 വിമാനങ്ങളാണ് കുവൈത്തില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്തത്. ഇതെല്ലാം സ്വകാര്യ കമ്പനികളായ ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവരെയാണ് ഏല്‍പ്പിച്ചത്. ആദ്യ മൂന്ന് ഘട്ടങ്ങളില്‍ എയര്‍ ഇന്ത്യയായിരുന്നു സര്‍വ്വീസ് നടത്തിയത്. കുവൈത്ത് വിമാനത്താവളത്തിലെ തിരക്ക് കാരണമാണ് നിലവിലെ തീരുമാനമെന്നാണ് പറയുന്നത്.
പക്ഷേ, കുവൈത്തിലെ വിമാനക്കമ്പനികളെ അവഗണിച്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക് മാത്രം അവസരം നല്‍കുന്നതിലെ പ്രതിഷേധമാണ് പിന്നിലുള്ളതെന്നാണ് ലഭിക്കുന്ന സൂചന. സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്കുമ്പോള് തുല്യ പരിഗണന കുവൈത്തി കമ്പനികള്‍ക്കും നല്‍കണമെന്നാണ് ആവശ്യം. അതേസമയം, പെട്ടെന്ന് സര്‍വീസ് മുടങ്ങിയത് നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. യാത്രയ്ക്ക് തയാറായി വിമാനത്താവളത്തിലെത്തിയവരും പ്രയാസത്തിലായി.