ഉത്തര്‍പ്രദേശില്‍ ശക്തമായ കാറ്റിലും മഴയിലും 25 മരണം; 11 പേർക്ക് പരിക്ക്

0
139

ലക്നൗ(www.big14news.com): ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളില്‍ കനത്ത നാശനഷ്ടം ഉണ്ടായി. പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യചികിത്സ നല്‍കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേസമയം ശക്തമായ പേമാരിയിലുംകൊടുങ്കാറ്റിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടം കണക്കാക്കിയാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം സര്‍ക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here