സൗത്ത് ഫ്ലോറിഡയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി: ജോലി കഴിഞ്ഞ് മടങ്ങവെയാണ് അക്രമം: 17 തവണ കത്തികൊണ്ട് കുത്തി വീഴ്ത്തിയതിന് ശേഷം നിലത്ത് വീണ ഭാര്യയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ച്‌ കയറ്റി: ഭർത്താവ് പിടിയിൽ

0
451

മലയാളി യുവതിയെ യുഎസിലെ സൗത്ത് ഫ്ലോറിഡയില്‍ ഭര്‍ത്താവ് കുത്തിക്കൊന്നു. സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ കോട്ടയം സ്വദേശി മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. മെറിന്റെ ഭര്‍ത്താവ് വെളിയനാട് മണ്ണൂത്തറ നെവിന്‍ എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യുവാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് നിലപാട്.

കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴരയോടെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് സംഭവം. കത്തികൊണ്ട് കുത്തി വീഴ്ത്തിയതിന് ശേഷം നിലത്ത് വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ച്‌ കയറ്റി. സംഭവത്തിന് ശേഷം നെവിന്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.

17 തവണ മെറിന്റെ ശരീരത്തില്‍ ഭര്‍ത്താവ് കുത്തിയതായാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ നിന്ന് ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് അറസ്റ്റ് ‌ചെയ്തു.രണ്ട് വര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞ് കഴിയുകയാണ്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് മെറിന്‍. ഇയാളെ പിന്നീട് പോലിസ് പിടികൂടി. ആത്മഹത്യ ശ്രമത്തിനിടെയാണ് ഒരു ഹോട്ടലില്‍ നിന്ന് പോലീസ് പിടി കൂടിയത് .ഇവര്‍ക്ക് രണ്ട് വയസുള്ള മകളുണ്ട്.  പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍ വെച്ച്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും നെവിന്‍ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ മെറിന്‍ പിന്നീട് ജോലിയില്‍ പ്രവേശിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജി വച്ച്‌ മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് അക്രമമെന്ന് സിഇഒ ജേര്‍ഡ് സ്മിത്ത് ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here