More

  ക്വാറന്‍റൈൻ മാർഗനിർദേശം പുതുക്കുന്നു, ഒപ്പം കണ്ടെയ്ൻമെന്റ് സോൺ നിർണയവും; പുതിയ ചട്ടങ്ങൾ അറിയാം…

  Latest News

  അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

  കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍...

  ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

  ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

  സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

  കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം...

  ക്വാറന്‍റൈൻ മാർഗനിർദേശം പുതുക്കി സംസ്ഥാന സർക്കാർ. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വീട്ടില്‍ നിരീക്ഷണം കഴിയുന്നത് സംബന്ധിച്ചുള്ള മാർഗനിർദേശമാണ് പുതുക്കുന്നുത്. വിദഗ്ധ സമിതി നിർദ്ദേശപ്രകാരമാണ് മാർഗനിർദ്ദേശം പുതുക്കുന്നത്.

  ALSO READ: സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ ക്വാറന്‍റൈന് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രത്യേകമായി ആവശ്യപ്പെട്ടാല്‍ പണമടച്ചുള്ള ക്വാറന്‍റീന്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ ക്വാറന്‍റീന്‍ സൗകര്യമുള്ള വിദേശത്ത് നിന്നുള്ളവർക്ക് മുൻഗണനാ നിർദ്ദേശം നൽകിയ ശേഷം വീടുകളിലേക്ക് പോകാം. പൊലീസിനും ആരോഗ്യവകുപ്പിനും ക്വാറന്‍റീന്‍ മാർഗനിർദേശങ്ങള്‍ കൈമാറും. വിദേശത്ത് നിന്ന് എത്തുന്നവരുടെ വീട്ടില്‍ ക്വാറന്‍റീന് വേണ്ട സൗകര്യമുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. വീട്ടിലെ സൗകര്യങ്ങളില്‍ എന്തെങ്കിലും കുറവുണ്ടെങ്കിൽ സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റും. വീട്ടിലുള്ളവര്‍ക്ക് ബോധവല്‍കരണം നടത്തണമെന്നും ക്വാറന്‍റീന്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വീടുകളിൽ കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ പ്രത്യേക നിർദ്ദേശം നൽകും. വീട്ടിൽ ക്വാറന്‍റൈൻ സൗകര്യം ഇല്ലാത്തവർക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ വീട്ടിലേക്ക് പോകാം. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ സൌകര്യം നൽകും. പെയ്ഡ് ക്വാറന്‍റീന്‍ പ്രത്യേകം ആവശ്യപ്പെടുന്നവർക്ക് നൽകും. ഈ രണ്ട് കേന്ദ്രത്തിലും ആവശ്യമായ സൗകര്യവും കർശന നിരീക്ഷണവും തദ്ദേശ സ്ഥാപനം റവന്യു, പൊലീസ് എന്നിവർ ഉറപ്പാക്കും.- മുഖ്യമന്ത്രി പറഞ്ഞു.

  വിമാനം, ട്രെയിൻ റോഡ് മാർഗ്ഗങ്ങള്‍ വഴി, മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവർക്കുള്ള ക്വാറന്‍റീനിലും പുതിയ മാർഗനിർദ്ദേശം ഉണ്ട്. മറ്റ് സംസ്ഥാനത്ത് നിന്ന് എത്തുന്നവര്‍ ജാഗ്രതാ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതിൽ തെരഞ്ഞെടുക്കാം. കൊവിഡ് കൺട്രോൾ റൂമോ പൊലീസോ സുരക്ഷിതത്വം ഉറപ്പാക്കും. അല്ലെങ്കിൽ സർക്കാർ കേന്ദ്രങ്ങളിലോ പെയ്ഡ് ക്വാറന്‍റീന്‍ സൗകര്യവും ഉറപ്പാക്കും. ഇവര്‍ വീട്ടിലെത്തിയെന്ന് പൊലീസ് ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

  കണ്ടെയ്ൻമെന്റ് സോൺ നിർണയത്തിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ്. ഓരോ ദിവസവും രാത്രി 12 മണിക്ക് മുൻപ് കണ്ടെയ്ൻമെന്റ് സോൺ വിജ്ഞാപനം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പഞ്ചായത്തുകളിൽ വാർഡ് തലത്തിൽ, കോർപ്പറേഷനുകളിൽ സബ് വാർഡ് തലത്തിലും തരം തിരിക്കാം ചന്ത, തുറമുഖം, കോളനി സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ൻമെന്റ് സോൺ നിർണയിക്കാം.

  ഒരു വ്യക്തി ലോക്കൽ സമ്പർക്കത്തിലൂടെ പോസിറ്റീവായാലും, വീട്ടിലെ രണ്ട് പേർ ക്വാറന്‍റീന്‍ ആയാലും വാർഡിൽ പത്തിലേറെ പേർ നിരീക്ഷണത്തിലായാൽ, വാർഡിൽ സെക്കന്ററി ക്വാറന്റൈൻ ഉള്ളവർ തുടങ്ങിയ സാഹചര്യം ഉണ്ടാകുമ്പോൾ പ്രത്യേക പ്രദേശം കണ്ടെയ്ൻമെന്റ് സോണാകും. ഏഴ് ദിവസത്തേക്കാണ് ഇങ്ങനെ കണ്ടെയ്ൻമെന്റ് സോണ്‍ പ്രഖ്യാപിക്കുക. നീട്ടുന്ന കാര്യം കളക്ടറുടെ ശുപാർശ പ്രകാരം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പോസിറ്റീവായാൽ, വീടും ചുറ്റുമുള്ള വീടുകളും ചേർത്ത് കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റും.

  RECENT POSTS

  മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ വീഴുമോ ?; എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപിയുടെ 25 കോടി പദ്ധതി, ആരോപണം

  കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎയെ കൈകാര്യം ചെയ്ത് നാട്ടുകാർ; എംഎൽഎയുടെ മുഖത്തിനും കാലുകൾക്കും പരിക്ക്


  Updating the Quarantine Guidance

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി

  തിരുവനന്തപുരം : അച്ഛന്റെ ചിത്രം സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്....

  സ്വപ്നക്ക് കേരളം വിടാൻ ഉന്നത സഹായം ലഭിച്ചു

  തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കേരളം വിടാൻ ഉന്നത സഹായം ലഭിച്ചതായി സൂചന .ത്രിപ്പിൾ ലോക്ഡൗൺ നില നിൽക്കുന്ന തിരുവനന്തപുരത്ത് നിന്ന് ഉന്നത സഹായ...

  സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

  കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം കൈമാറും. തെളിവുകള്‍ ഹാജരാക്കാന്‍ ഇന്നലെ കോടതി...

  ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

  ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന്...

  അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

  കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരോടും ക്വാറന്റീനില്‍ പോകാന്‍...
  - Advertisement -

  More Articles Like This

  - Advertisement -