More

  മോസ്‌കോ ചര്‍ച്ചയ്ക്ക് മുമ്പ് ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായി, 200 റൗണ്ട് വരെ വെടിവയ്പ്പുണ്ടായെന്ന് റിപ്പോര്‍ട്ട്

  Latest News

  “അവൻ ഒറ്റക്കാണ് വന്നത്, മോൺസ്റ്റർ” എറണാകുളത്ത് ബിജെപി മാർച്ചിനെതിരെ സിപിഎം പതാകയേന്തി ഒറ്റക്ക് പ്രതിഷേധവുമായി വന്ന പാർട്ടി പ്രവർത്തകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുന്നു

  എറണാകുളത്ത് കെടി ജലീൽ മന്ത്രിസ്ഥാനം രാജി വെക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിനെതിരെ സിപിഎം പതാകയേന്തി ഒറ്റക്ക് പ്രതിഷേധവുമായി വന്ന സിപിഎം പ്രവർത്തകന്റെ...

  മുംബൈക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്

  ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി, ചെന്നൈയുടെ മറുപടി ബാറ്റിംഗ് അൽപ സമയത്തിനകം ആരംഭിക്കും. ടോസ്...

  കാസർകോട് സ്വദേശിയെ ദുബായിൽ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി

  കാസർകോട് ചെങ്കള സ്വദേശിയെ ദുബായിൽ സ്വിമിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി, പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ അജീർ ആണ്...

  ന്യൂഡല്‍ഹി: ഇന്ത്യ-ചൈന രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാര്‍ മോസ്‌ക്കോയില്‍ ചര്‍ച്ച നടത്തുന്നതിന് മുമ്പ് ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ നിരവധി തവണ വെടിവെയ്പ് നടന്നതായി റിപ്പോര്‍ട്ട്. 200 റൗണ്ട് വരെ വെടിവെയ്പുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇരുസേനയും ആകാശത്തേക്കാണ് വെടിവെച്ചതെന്നഒരു ദേശീയ മാധ്യമം വിവരങ്ങള്‍ പുറത്ത് വിട്ടത്. അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് മോസ്‌കോയില്‍ നടന്ന ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടായിരുന്നില്ല. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്നും പ്രതിരോധ മന്ത്രിമാരുടെ മോസ്‌കോ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

  എന്നാല്‍ പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്ന മറുപടിയാണ് ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ചൈന നല്‍കിയത്. അതേ സമയം ചൈന നിരീക്ഷിക്കുന്ന ഇന്ത്യക്കാരായ 10,000 ത്തോളം പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരില്‍ സിബി മാത്യൂസിന്റെ പേരുമുണ്ട്. രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെയാണ് ചൈനീസ് സര്‍ക്കാരുമായി അടുപ്പമുള്ള ഷെന്‍സെന്‍ ഡേറ്റ ടെക്‌നോളജി എന്ന ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  എ എൻ ഷംസീറിന്റെ ആരോപണത്തെ തള്ളി കല്ലട്ര മാഹിൻ ഹാജി

  മുസ്ലീം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും ബി ജെ പിയുടെ പ്രമുഖ നേതാവും എറണാകുളത്ത് രഹസ്യ ചർച്ച നടത്തിയെന്ന എ...

  കാസർകോട് സ്വദേശിയെ ദുബായിൽ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി

  കാസർകോട് ചെങ്കള സ്വദേശിയെ ദുബായിൽ സ്വിമിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി, പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ അജീർ ആണ് മരിച്ചത്, 41 വയസായിരുന്നു. ദുബായിലെ ശൈഖ്...

  ഇത്തവണ സിവില്‍ സര്‍വീസ് നേടിയവരില്‍ 61 ശതമാനവും ആര്‍എസ്എസ് അനുകൂല സ്ഥാപനത്തില്‍ പരിശീലിച്ചവര്‍

  ന്യൂഡല്‍ഹി: ഇത്തവണ സിവില്‍ സര്‍വീസ് നേടിയവരിലധികവും ആര്‍എസ്എസ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്പ് ഫൗണ്ടേഷനില്‍ പരിശീലനം നേടിയവര്‍. സിവില്‍ സര്‍വീസില്‍ അറുപത് ശതമാനത്തിലധികം പേരാണ് സങ്കല്പ് ഫൗണ്ടേഷനില്‍ നിന്നുള്ളവരാണ്. 14% ജനസംഖ്യയുള്ള...

  പിഎം കെയേഴ്‌സ് ഫണ്ടിനെ ചൊല്ലി ലോക്‌സഭയിൽ വാഗ്‌വാദം; പ്രധാനമന്ത്രി ദുരിതാശ്വാസ ഉണ്ടാവുമ്പോൾ വേറൊരു ഫണ്ടിന്റെ ആവശ്യമെന്തെന്ന് കോൺഗ്രസ്

  പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിനെ ചൊല്ലി ലോക്‌സഭയിൽ വാഗ്‌വാദം, പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധി ഉണ്ടാവുമ്പോൾ മറ്റൊരു ഫണ്ടിന്റെ ആവശ്യകത എന്താണെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ്...

  ടിക്ടോക്കും വിചാറ്റും രാജ്യ സുരക്ഷയുടേയും, രാജ്യാന്തര ഡേറ്റ സുരക്ഷയുടേയും പേരില്‍ അമേരിക്കയില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് സമ്പൂര്‍ണമായി നിരോധിച്ച് ട്രംപ്

  ചൈനീസ് ആപ്പായ ടിക്ടോക്കും സമൂഹ മാധ്യമ ആപ്പായ വിചാറ്റും രാജ്യ സുരക്ഷയുടേയും, രാജ്യാന്തര ഡേറ്റ സുരക്ഷയുടേയും പേരില്‍ അമേരിക്കയില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് സമ്പൂര്‍ണമായി നിരോധിച്ച് ട്രംപ്. ടിക്ടോക് ഉപയോഗിക്കുന്നതിനുള്ള സമ്പൂര്‍ണ...
  - Advertisement -

  More Articles Like This

  - Advertisement -