ഉത്തർപ്രദേശിൽ ബലാത്സംഗങ്ങൾ തുടർക്കഥ: കെട്ടഴിഞ്ഞ ഭരണം, ക്രിമിനലുകളുടെ ഉല്ലാസ കേന്ദ്രം; രാംപൂരിൽ പൊലീസുകാരൻ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

0
79

ഉത്തർപ്രദേശിൽ ബലാത്സംഗങ്ങൾക്ക് അവസാനമില്ല. രാംപൂരിൽ പൊലീസുകാരൻ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അമിത് എന്ന പൊലീസുകാരനെതിരെ 32കാരി പരാതി നൽകിയത്. യുവതിയുടെ സുഹൃത്തുകൂടിയായ പൊലീസുകാരൻ മാസങ്ങളായി പീഡിപ്പിച്ചവെന്നാണ് ആരോപണം. തോക്കുചൂണ്ടിയും പീഡനത്തിനിരയാക്കി എന്ന് യുവതി പറയുന്നു. യുവതിയെ ഭീഷണിപ്പെടുത്തി, പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നാണ് യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നത്.

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ അപകടനില തരണം ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കേസ് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിച്ചു.

ബുധനാഴ്ച പരാതി നൽകിയതിന് ശേഷം കേസ് പിൻവലിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയതായും, ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവതി വിഷം കഴിച്ച് ആത്മഹത്യ ശ്രമിച്ചത്. മൊറാദാബാദ് ആശുപത്രിയിൽ ചികിത്സ കഴിയുന്ന യുവതി അപകടനില തരണം ചെയ്തു. യുവതിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ പൊലീസുകാരൻ ഇപ്പോൾ റിമാൻഡിലാണ്. അമിതിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ യുവതിയെ ഭീഷണിപ്പെടുത്തിയ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണം നടക്കുകയാണ്. എഎസ്പിയുടെ നേതൃത്വത്തിൽ സംഘമാണ് കേസ് അന്വേഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here