More

    യുപി സര്‍ക്കാര്‍ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി

    Must Read


    യുപി സര്‍ക്കാര്‍ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി

    സംസ്ഥാനത്തെ എല്ലാ മദ്രസകളിലും അധ്യാപകരും വിദ്യാര്‍ഥികളും ക്ലാസ് തുടങ്ങുന്നതിന് മുമ്ബ് ദേശീയ ഗാനം ചൊല്ലണമെന്നാണ് നിര്‍ദേശം. ഇന്ന് മുതല്‍ പുതിയ ഉത്തരവ് നടപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദേശീയ ഗാനം ചൊല്ലിക്കൊണ്ടാകണം എല്ലാ ദിവസങ്ങളിലും ക്ലാസുകള്‍ ആരംഭിക്കേണ്ടത്. ഉത്തര്‍ പ്രദേശ് ന്യൂനപക്ഷ കാര്യമന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

    കഴിഞ്ഞ മാര്‍ച്ച്‌ 24ന് ചേര്‍ന്ന മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്‌കൂളുകളില്‍ ദേശീയ ഗാനമായ ജനഗണമന ആലപിച്ചാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.ചില സ്‌കൂളുകളില്‍ ദേശീയ ഗാനത്തിനൊപ്പം മതപരമായ പ്രാര്‍ഥനകളും നടക്കാറുണ്ട്.

    യുപിയില്‍ മദ്രസകള്‍ക്ക് ഇതുവരെ അവധിയായിരുന്നു.റമദാനിന്റെ ഭാഗമായുള്ള അവധി കഴിഞ്ഞ് ഇന്നാണ് മദ്രസ വീണ്ടും ആരംഭിച്ചത്. സ്‌കൂളുകളും ഇന്ന് ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന് മുതല്‍ പുതിയ ഉത്തരവ് നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകള്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News