ജനശതാബ്‌ദി എക്സ്പ്രസ് കാസർകോട് വരെ നീട്ടണം;രാജ്‌മോഹൻ ഉണ്ണിത്താൻ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകി

0
64

കോവിഡ് മൂലം റെയിൽവേ സർവീസുകൾ നിർത്തിവെച്ചത് കാസറകോട് ജില്ലയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്, കാസർകോട് നിന്നും തെക്കൻ ജില്ലകളിലേക്ക് യാത്ര ചെയ്യാൻ മറ്റു സംവിധാനങ്ങൾ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. ഇ സാഹചര്യത്തിൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരം വരെ പോവുന്ന ജനശതാബ്ദി എക്സ്പ്രസ് കാസർകോട് വരെ നീട്ടണമെന്നാവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകി. കണ്ണൂരിൽ നിന്ന് മംഗലാപുരം വരെ ഷട്ടിൽ സർവീസുകൾ ആരംഭിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. രാജ്യം അൺലോക്ക് നടപടികളിലേക്ക് കടന്ന് തുടങ്ങിയ സാഹചര്യത്തിൽ നിർത്തിവെച്ച മുഴുവൻ ട്രെയിൻ സർവീസുകളും പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here