More

  വരാനിരിക്കുന്നത് ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥ ഐക്യരാഷ്ട്രസഭ

  Latest News

  ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

  ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന്...

  കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

  കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ...

  സംസ്ഥാനത്ത് എടിഎം വഴിയും കോവിഡ് പടരുന്നു; രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എം വഴി

  തിരുവനന്തപുരം: രോഗവ്യാപനം സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്പെടുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എമ്മില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ...

  ന്യൂയോര്‍ക്ക്; അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥയെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. അരക്ഷിതരായ വേണ്ടത്ര ഭക്ഷണമോ പോഷകാഹാരമോ ലഭിക്കാത്ത ജനങ്ങളുടെ എണ്ണം അതിവേഗം വര്‍ധിക്കും. ദശലക്ഷക്കണക്കിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

  7.8 ബില്യണ്‍ ജനസംഖ്യയുള്ള ലോകത്ത് ആവശ്യത്തിലധികം ഭക്ഷണമുണ്ട്. പക്ഷേ ഇന്ന് 820 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വിശക്കുന്നു. അഞ്ച് വയസ്സില്‍ താഴെയുള്ള 144 ദശലക്ഷം കുട്ടികള്‍ മുരടിക്കുന്നു. കൊവിഡ് വ്യാപന തീവ്രതയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. ഭക്ഷ്യ സംവിധാനങ്ങള്‍ പരാജയപ്പെടുന്നു. ഭക്ഷ്യസുരക്ഷയിലും പോഷകത്തിലും കൊവിഡിന്റെ സ്വാധീനത്തെ കുറിച്ചുള്ള യു എന്‍ നയം അവതരിപ്പിക്കുന്നതിനിടെ വീഡിയോ സന്ദേശത്തിലാണ് യു എന്‍ മേധാവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  കൊവിഡ് പ്രതിസന്ധി കാരണം ഈ വര്‍ഷം 49 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തും. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിലുള്ള ഓരോ ശതമാനം കുറവും 0.7 ദശലക്ഷം മുരടിച്ച കുട്ടികളെയാണ് ചൂണ്ടിക്കാട്ടുന്നത്. ധാരാളം ഭക്ഷണമുള്ള രാജ്യങ്ങളില്‍ പോലും വിതരണ ശൃംഖലയില്‍ തടസ്സമുണ്ടാകാനുള്ള സാധ്യതയുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണങ്ങളില്‍ ഞങ്ങള്‍ക്കുണ്ടായ മോശം പ്രത്യാഘാതങ്ങള്‍ക്ക് തടയിടാന്‍ ഇപ്പോള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ഗുരുതര സാഹചര്യം നേരിടാന്‍ അപകടസാധ്യതയുള്ളയിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതവും ഉപജീവനും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഗുട്ടെറസ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു. ഭക്ഷ്യതൊഴിലാളികള്‍ക്ക് ഉചിതമായ സംരക്ഷണം ഉറപ്പാക്കുകയും ഭക്ഷ്യ പോഷകാഹാരസേവനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുകയും ചെയ്യണം. അതായത് ദുര്‍ബലവിഭാഗങ്ങള്‍ക്ക് പോഷകാഹാരം, അടിയന്തര ഭക്ഷണം, ഉപജീവനമാര്‍ഗം എന്നിവ ഉറപ്പ് വരുത്തുകയും സംരക്ഷിക്കുകയും വേണം. ഭക്ഷ്യ സംസ്‌കരണം, ഗതാഗതം, പ്രാദേശിക ഭക്ഷ്യ വിപണികള്‍ എന്നിവക്കുള്ള പിന്തുണ രാജ്യങ്ങള്‍ വര്‍ധിപ്പിക്കണം. വ്യാപാര ഇടനാഴികള്‍ തുറന്നിടണമെന്നും ഗുട്ടെറസ് വ്യക്തമാക്കി.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

  കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ...

  സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു , സ്വര്‍ണം എന്ത് ആവിശ്യത്തതിനായി ഉപയോഗിച്ച്‌ ,...

  കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു; പോലീസിന്റെ തോക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിവെച്ചു വീഴ്ത്തിയതാണെന്ന് വിശദീകരണം

  കാണ്‍പൂര്‍: കൊടും കുറ്റവാളി വികാസ് ദുബെയെ പോലീസ് വെടിവെച്ചു കൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെയെ വെടിവെച്ചുവെന്നാണ് പോലീസ് പറയുന്നത്. ദുബെയുമായി കാണ്‍പൂരിലേക്ക് പോകുകയായിരുന്ന പോലീസ് വാഹനം അപകടത്തില്‍പ്പെടുകയും മറിഞ്ഞ വാഹനത്തില്‍...

  യൂത്ത് ലീഗ് മാര്‍ച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി, നിരവധിപ്പേര്‍ക്ക് പരിക്ക്

  കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുണ്ടായ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിൽ സംഘർഷം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്‌ട്രേറ്റിലേക്ക്...

  ശനിയാഴ്ച ഒരു വലിയ രാഷ്ട്രീയ അഴിമതി പുറത്തുവരുന്നു; ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; നടി അഹാന കൃഷ്ണക്കെതിരെ സൈബര്‍ ആക്രമണം

  തിരുവനന്തപുരം : തിരുവനന്തപുരത്ത്‌ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതു കൊണ്ടാണെന്ന് നടി അഹാനാ കൃഷ്ണ. സ്വര്‍ണ വേട്ടയില്‍ സര്‍ക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന...
  - Advertisement -

  More Articles Like This

  - Advertisement -