കേരളത്തിൽ കോവിഡ് പടർന്നത് ഓണാഘോഷത്തിന് ഇളവ് അനുവദിച്ചത് മൂലമെന്ന് ആവർത്തിച്ച് കേന്ദ്രം; മഹാമാരിയുടെ കാലത്ത് വൃത്തികെട്ട രാഷ്ട്രീയം പറയരുതെന്ന് മറുപടിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്

0
56

കേരളത്തിൽ കോവിഡ് പടരാൻ കാരണം ഓണാഘോഷത്തിന് ഇളവുകൾ അനുവദിച്ചത് മൂലമെന്ന് ആവർത്തിച്ച് കേന്ദ്രം, ഇന്ന് കേന്ദ്രമന്ത്രി ഡോ ഹർഷ വർധനാണ് ഇക്കാര്യം പറഞ്ഞത്. വീഴ്ചകൾ വരുത്തിയതിന്റെ ഫലമാണ് കേരളം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു, മറ്റു സംസ്ഥാനങ്ങൾ കേരളത്തിന്റെ വീഴ്ച മനസിലാക്കി ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രിയുടെ പ്രസ്താവനകളെ ഖണ്ഡിച്ച് കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ രംഗത്ത് വന്നു,ഹർഷ വർധൻ എന്ന രാഷ്ട്രീയാക്കാരന് എന്തും പറയാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി എന്ന നിലയിൽ സംസാരിക്കുമ്പോൾ കാര്യങ്ങൾ പഠിച്ച് പ്രസ്ഥാവന ഇറക്കാൻ അദ്ദേഹം തയ്യാറാവണമെന്നും ഡോ മുഹമ്മദ് അഷീൽ തിരിച്ചടിച്ചു, അദ്ദേഹം പറഞ്ഞത് തെറ്റാണ്, സംശയമുള്ളവർക്ക് ഐസിഎംആറിന്റെ ഡേറ്റകൾ പരിശോധിക്കാം, മഹാമാരിയുടെ കാലത്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത് അദ്ദേഹം ഫെയിസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here