അപ്രതീക്ഷിതം ഏകനാഥ് ഷിന്‍ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രി

Must Read

ഏകനാഥ് ഷിന്‍ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഇന്ന് 7 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും വാർത്താ സമ്മേളനത്തിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് ഷിൻഡെയുടെ പേര് നിർദേശിച്ചത്
ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമാണ് ഏകനാഥ് ഷിന്‍ഡെ രാജ് ഭവനിലെത്തുക.

രണ്ടര വര്‍ഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസര്‍ക്കാറിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ദവ് രാജി വച്ചതോടെയാണ് പന്ത് ബിജെപിയുടെ കോര്‍ട്ടിലെത്തിയത്. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചത്. ഷിന്‍ഡേയും ഫഡ്‌നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

സത്യപ്രതിജ്ഞ ദിവസം മുംബൈയിലെത്തിയാല്‍ മതിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഗോവയിലുള്ള ശിവസേനാ വിമതര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ബിജെപിയുമായി സഖ്യത്തിലാവുമെങ്കിലും മന്ത്രിസ്ഥാനങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടക്കുന്നതേയുള്ളൂ എണ് ഏകനാഥ് ഷിന്‍ഡേ പറയുന്നത്.അതിനിടെ, ഉദ്ദവ് താക്കറെയെ പുറകില്‍ നിന്ന് കുത്തിയെന്ന് ഒരു കാര്‍ട്ടൂണ്‍ സഹിതം ശിവസേന വക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്തും ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This