യുഎഇ യിലെ അനധികൃത താമസം: രാജ്യം വിടാന്‍ പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും നിര്‍ബന്ധം

0
165

(www.big14news.com)അനധികൃത താമസക്കാര്‍ക്ക് പിഴ ഒഴിവാക്കി രാജ്യം വിടാന്‍ സാധുവായ പാസ്പോര്‍ട്ടും വിമാന ടിക്കറ്റും നിര്‍ബന്ധമെന്ന് യുഎഇ താമസ കുടിയേറ്റവിഭാഗം. 2020 മാര്‍ച്ച്‌ ഒന്നിനുമുമ്പ് വിസ കാലാവധി അവസാനിച്ച എല്ലാ താമസക്കാര്‍ക്കും പിഴ ഒഴിവാക്കി രാജ്യം വിടാമെന്നും ഫെഡറല്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സയീദ് രാകന്‍ അല്‍ റാഷിദി പറഞ്ഞു.

ഇത്തരത്തിൽ വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ ആറു മണിക്കൂര്‍ മുമ്പ് അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളത്തില്‍ എത്തണം. അതെ സമയം ദുബായില്‍നിന്ന് പോകാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ 48 മണിക്കൂര്‍ മുമ്പ് അല്‍ ഖ്വസയിസ് പൊലിസ് സ്റ്റേഷന്‍, സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്റര്‍, ടെര്‍മിനല്‍ രണ്ടിന് അടുത്തുള്ള നാടുകടത്തല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ സമീപിക്കണം.

മറ്റിടങ്ങളില്‍ എല്ലാം വിമാനത്താവളങ്ങളില്‍ തന്നെയാണ് ചെക്കിങ് സെന്റര്‍. അനധികൃത താമസക്കാര്‍ക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തില്‍നിന്നും യാത്ര ചെയ്യാം. 15 വയസ്സില്‍ താഴെയുള്ളവരും ഭിന്നശേഷിക്കാരും ചെക്കിങ് സെന്ററുകളില്‍ പോകേണ്ടതില്ല. സ്വന്തം നാട്ടിലേക്കോ, മറ്റു രാജ്യങ്ങളിലേക്കോ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ റെസിഡന്റ് പെര്‍മിറ്റ് പുതുക്കണം. മാര്‍ച്ച്‌ ഒന്നിനുശേഷം വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഈ വര്‍ഷാവസാനംവരെ കാലാവധി നീട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here