ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌ത ഉമർ ഖാലിദിനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

0
44

ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌ത മനുഷ്യാവകാശ പ്രവർത്തകൻ ഉമർ ഖാലിദിനെ ഡൽഹി കർക്കർദൂമ കോടതി പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഇന്ന് പുലർച്ചെയാണ് ചോദ്യം ചെയ്യാൻ എന്ന വ്യാജേന വിളിപ്പിച്ച് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്‌, യുഎപിഎ നിയമപ്രകാരമാണ് അറസ്റ്റ്. അറസ്റ്റിനെ അപലപിച്ച് സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേർ രംഗത്ത് വന്നിരുന്നു.
ഡൽഹിയിൽ കലാപത്തിന് ആഹ്വനം ചെയത ബിജെപി നേതാവ് കപിൽ മിശ്രയെ പോലുള്ളവർ സർക്കാർ സുരക്ഷയോട് കൂടി സ്വൈര്യവിഹാരം നടത്തുമ്പോഴാണ് സമരം ചെയ്‌ത വിദ്യാർത്ഥികളെ പൊലീസ് ഇത്തരത്തിൽ വേട്ടയാടുന്നത്. കേസിൽ നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ് തുടങ്ങിയവർക്ക് നേരെ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here